ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തു ; ബാവയ്ക്ക് വിട ചൊല്ലി വിശ്വാസി സമൂഹം; സംസ്കാരം ശനിയാഴ്ച

01/11/24

രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായി സേവനം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ആഴ്ചകളായി ആശുപത്രിയിൽ തുടരുകയായിരിന്നു.

-------------------aud----------------------------

1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1958 ഒക്ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്‌തനായി. 2019 മേയ് ഒന്നിന് ആരോഗ്യകാരണങ്ങളാൽ ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് അദ്ദേഹം തുടർന്നു വരികയായിരിന്നു. അതേസമയം അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാര ശശ്രൂഷകൾക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ തുടക്കമായി. സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻ്ററിലെത്തിക്കും.
സംസ്കാര ശുശ്രൂഷയുടെ നാലും അഞ്ചും ഘട്ടങ്ങൾ തുടർന്ന് നടക്കും. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ നാളെ എത്തും. സംസ്കാര ശുശ്രൂഷകൾക്ക് പാത്രിയാർക്കീസ് ബാവയുടെ രണ്ട് പ്രതിനിധികൾ എത്തും. നാളെ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ മാർ അത്തനേഷ്യസ് കത്ത്രീഡൽ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ ആണ് സംസ്കാരം

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu