ഇന്ത്യൻ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ പ്രണോയ് രണ്ട് സ്ഥാനങ്ങൾ മുന്നേറിയാണ് എട്ടിൽ എത്തിയത്. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് പ്രണോയ്. ദിനേശ് ഖന്ന (1965), അനുപ് ശ്രീധർ (2007) എന്നിവർമാത്രമാണ് മുന്‍പ് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ളത്.കോമണ്‍വെൽത്ത് ഗെയിംസിനിടെ ഒന്നാം റാങ്കിൽ എത്തിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് നിലവിൽ മൂന്നാം സ്ഥാനത്താണ്. രണ്ട് സ്ഥാനം മുന്നേറിയാണ് ശ്രീകാന്ത് മൂന്നിൽ എത്തിയത്. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു മൂന്നാം സ്ഥാനത്ത് തുടരുന്നു. സൈന നെഹ്വാൾ രണ്ട് സ്ഥാനങ്ങൾ മുന്നേറി പത്തിൽ എത്തി.
© Copyright 2024. All Rights Reserved