ബാബെറ്റ് കൊടുങ്കാറ്റ് യുകെയിൽ അതിന്റെ സംഹാരതാണ്ഡവം തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പല ഭാഗങ്ങളിൽ നിന്നും വരുന്നത്. സഫോക്ക്, വെയിൽസ്, ഇംഗ്ലണ്ട്, സ്കോട്ലന്റ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തന്നെ കടുത്ത കാറ്റും മഴയും മൂലം ജനങ്ങൾ ദുരിതത്തിലാണ്. മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി.ഡ്രോപ് ഷയറിൽ അതിവേഗത്തിൽ ഒഴുകിയ വെള്ളപ്പൊക്കത്തിൽ പെട്ട് ഒരാൾ കൂടി മരിച്ചതോടെയാണ് മരണം മൂന്നായത്. നേരത്തെ ആങ്കസിൽ ഒരു സ്ത്രീ വെള്ളത്തിൽ ഒലിച്ച് പോയിരുന്നു. സ്കോട്ട്ലണ്ടിൽ കടപുഴകിയ മരം വീണ് ഒരാൾ കൊല്ലപ്പെട്ടു.ഗതാഗത തടസ്സം രാജ്യമെമ്പാടും ജനങ്ങൾക്ക്
ദുരിതം സമ്മാനിച്ചിട്ടുണ്ട്. ലണ്ടനിലെ കിംഗ്സ് ക്രോസ് സ്റ്റേഷനിലെ റെയിൽവേ ഗതഗാതം തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്.പല ട്രെയിനുകളും നിർത്തലാക്കുകയോ കനത്ത കാലതാമസം നേരിടുകയോ ചെയ്യുന്നതിനാൽ യാത്രക്കാർ
മുൻകരുതലുകൾ പാലിക്കേണ്ടതാണ്. എഡിൻബർഗിന് വടക്കോട്ടുള്ള എല്ലാ ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കിയപ്പോൾ ഇംഗ്ലണ്ടിലെ ചില ദുരിതബാധിത പ്രദേശങ്ങളിൽ - കിംഗ്സ് ലിൻ, കേംബ്രിഡ്ജ്, പീറ്റർബറോ എന്നിവിടങ്ങളിൽ ട്രെയിനുകൾ സർവ്വീസുകൾ നടത്തുന്നുണ്ട്.
ലീഡ്സ് ബ്രാഡ്ഫോർഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെ ടിയുഐ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതായും റിപ്പോർട്ട് പുറത്ത് വന്നു. കോർഫുവിൽ നിന്നും എത്തിയ ബോയിംഗ് വിമാനമാണ് റൺവേ വിട്ട് പുല്ലിൽ കുടുങ്ങിയത്. എന്നാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടേണ്ടി വന്നതില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായി അധികൃതര്‍ അറിയിച്ചു.യാത്രക്കായി വിമാനത്താവളത്തിലെത്തിയവരെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെത്തിയത് പകരം സംവിധാനം നടപ്പിലാക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുകെയില്‍ കൂടുതല്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെടുന്നുണ്ട്. ഇതോടെ എന്‍വയോണ്‍മെന്റ് ഏജന്‍സി 44 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 143 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കി. ബ്രിട്ടനിലെ ഭൂരിപക്ഷം മേഖലകള്‍ക്കുമായി ശക്തമായ മഴയും, കനത്ത കാറ്റിനുമുള്ള മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കോട്ടീഷ് റെയില്‍ ഞായറാഴ്ച്ച വരെ റെയില്‍വേ ഗതാഗതം തടസ്സപ്പെടുമെന്ന് അറിയിച്ചു.
© Copyright 2024. All Rights Reserved