പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻസിഇആർടി. ഒഴിവാക്കിയ പാഠ വിഷയങ്ങൾക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്.
------------------aud--------------------------------fcf308
വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ എൻസിഇആർടി വരുത്തിയിരിക്കുന്നത്. അയോഗ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും വന്നിരിക്കുന്ന ഒരു മാറ്റം. 1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്തു എന്ന പരാമർശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിർമ്മിക്കാനായി എന്ന കാര്യം മാത്രം ഉൾപ്പെടുത്തുകയാണ് എൻസിഇആർടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തിൽ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്.
© Copyright 2023. All Rights Reserved