അന്തരിച്ച സംഗീത സംവിധായകൻ ബാലഭാസ്‌കറിന് സ്വർണ്ണ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്ന് സിബിഐ. ബാലഭാസ്‌കറിനെ സംഘവുമായി ബന്ധിപ്പിക്കുന്നതിനോ അദ്ദേഹത്തിന്റെ മരണത്തിൽ കള്ളക്കടത്ത് സംഘത്തിനുള്ള ബന്ധത്തിനോ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
-------------------aud-----------------------------
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണ കള്ളക്കടത്തു സംഘത്തിന്റെ പങ്കിൽ മാതാപിതാക്കൾ സംശയം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ അനുബന്ധ റിപ്പോർട്ടിലെ കണ്ടെത്തൽ. 2018 സെപ്റ്റംബർ 25 നാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം വാഹനാപകടത്തിൽ ബാലഭാസ്‌കർ മരിക്കുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണക്കള്ളക്കത്തിൽ പിന്നീട് പിടിയിലായിരുന്നു. എന്നാൽ ബാലഭാസ്കറിൻറെ മരണത്തിനു ശേഷം 2018 ഒക്ടോബറിനും 2019 മെയ്ക്കും ഇടയിലാണ് ഇവർ കള്ളക്കടത്ത് നടത്തിയതെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സിബിഐയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ( ഡിആർഐ) വിശദമായി അന്വേഷിച്ചു. എന്നാൽ ബാലഭാസ്‌കറുമായോ, അപകടവുമായോ ബന്ധിപ്പിക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
© Copyright 2024. All Rights Reserved