മാഡ്രിഡിനെതിരെയുള്ള ബാഴ്സലോണയുടെ സൂപ്പർ കോപ്പ ഫൈനൽ മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസ്സിക്ക് വേണ്ടി ആർപ്പ് വിളിച്ച് ആരാധകർ. സൗദിയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളിന് ബാഴ്സലോണ വിജയിച്ചു. നാല് വർഷം മുമ്പ് ടീമിൽ നിന്നും ട്രാൻസ്ഫറായ അവരുടെ എക്കാലത്തേയും മികച്ച താരം ലയണൽ മെസ്സിയെ ബാഴ്സ ആരാധകർ ഇന്നും മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ആരാധകരുടെ ആർപ്പുവിളികൾ.
-------------------aud------------------------------
സൗദിയിൽ കളികാണാനെത്തിയ ആരാധകരെല്ലാം മെസ്സിക്ക് വേണ്ടി ആർപ്പ് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 2021ൽ ബാഴ്സലോണയിൽ നിന്നും പിൻവാങ്ങിയ മെസ്സി ജർമൻ ക്ലബ്ബായ പി.എസ്.ജിയിലാണ് കരാർ ഒപ്പിട്ടത്. പി.എസ്.ജി യിൽ രണ്ട് സീസണുകൾ പന്ത് തട്ടിയ ലിയോ പിന്നീട് അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇൻറർ മയാമിയിലേക്ക് ചേക്കെറുകയായിരുന്നു.
© Copyright 2024. All Rights Reserved