നിലവിൽ വിടാ മുയർച്ചിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ അസർബൈജാനിൽ ജൂൺ 20ന് തുടങ്ങുമെന്നാണ് വിവരം. ചിത്രം ദീപാവലിക്ക് തന്നെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായെത്തുന്നത്.
അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അതേസമയം ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ കങ്കുവയും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഓഗസ്റ്റ് അവസാനത്തോടു കൂടി ചിത്രത്തിന്റെ 3ഡി വിഎഫ്എക്സ് ജോലികൾ പൂർത്തിയാകുമെന്ന് അണിയറപ്രവർത്തകർ മുൻപ് അറിയിച്ചിരുന്നു. ബോബി ഡിയോൾ, ദിഷ പഠാനി തുടങ്ങിയവരും കങ്കുവയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
© Copyright 2025. All Rights Reserved