ബിഗ് ബോസ് സീസൺ ആറ് ഒരുങ്ങുന്നു, പ്രേക്ഷകരെ ആവേശം കൊള്ളിച്ച് , ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ അറിയിപ്പ് ..

26/01/24

മലയാളത്തിലും വൻ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതിനാൽ ഓരോ പുതിയ സീസണായും ഷോയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കാറുണ്ട്.  ബിഗ് ബോസ് ആറിനായാണ് മലയാളം ഷോയുടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികളുടെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകൾ അയച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച കാർഡിൽ എഴുതിയിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ഏഷ്യാനെറ്റ്. എന്തായാലും ബിഗ് ബോസ് മലയാളം ഷോയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ആരൊക്കെയാകും മത്സരാർഥികളായി എത്തുകയെന്നതാണ് ആകാംക്ഷയുണ്ടാക്കുന്നത്.

ബിഗ് ബോസ് സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ ലോഗോ പുറത്തിറക്കിയിരുന്നു. നിരവധി ചക്രങ്ങളാൽ മെനഞ്ഞെടുത്തതാണ് ലോഗോ. അതിൽ മിന്നൽപ്പിണരിനാൽ ആറെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ലോഞ്ചിംഗ് എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിഗ് ബോസ് ആറ് ഫെബ്രുവരി അവസാനത്തോടെയാകും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാബുമോനും മണിക്കുട്ടനും ദിൽഷയും അഖിലുമാണ് ബിഗ് ബോസ് മലയാളത്തിൽ ഓരോ സീസണിലും ജേതാവായത്. പുതിയ മത്സരാർഥികൾ പേരുകൾ പ്രവചിച്ച് ഷോയുടെ ആരാധകർ എത്തിയിട്ടുണ്ട്. മലയാളത്തിൽ സമീപകാലത്ത് ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നവരാണ് ഷോയിലെ മത്സരാർഥികളായി എത്തും എന്നും പലരും പ്രവചിക്കുന്നത്. സിനിമാ മേഖലയിൽ നിന്ന് മാത്രമല്ല സീരിയലിൽ നിന്നും നിരവധി പ്രശസ്‍തരുടെ പേരുകളാണ് ബിഗ് ബോസ് ആറാം സീസണിലെ മത്സരാർഥികളായി പറഞ്ഞു കേൾക്കുന്നത്. മത്സരാർഥികളുടെ പേര് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ഷോയുടെ ആരാധകർ

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu