അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന 'കള്ളന്മാരുടെ വീട്' എന്ന ചിത്രം പുതുവത്സര നാളിൽ തിയറ്ററിൽ എത്തുന്നു.പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി 'കള്ളന്മാരുടെ വീട്' എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്.
ബിജു കുട്ടനെ കൂടാതെ നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്‌റ്റ്യൻ, ശ്രീകുമാർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരിച്ചു ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു ചിത്രമാണെന്നും അത്ഭുത മായാജാല കാഴ്ചകളും സിനിമയിലുണ്ടെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു. . പുതുവത്സരത്തിൽ "കള്ളന്മാരുടെ വീട് " തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
© Copyright 2025. All Rights Reserved