സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജു പ്രഭാകറിനെ ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. അദേഹത്തെ വ്യവസായ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ അധിക ചുമതല ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് നല്കി.
ബിജു പ്രഭാകറിനെ നിയമിച്ചത് മൈനിങ്, ജിയോളജി, പ്ലാന്റേഷന്, കയര്‍, ഹാന്റ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ്. റെയില്‍വെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടല്‍ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും ഇദ്ദേഹത്തിന് നല്കി. വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നല്കി. സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അര്ജുന് പാണ്ഡ്യനെ ലേബര്‍ കമ്മീഷണറായും നിയമിച്ചു.
© Copyright 2025. All Rights Reserved