ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ഭാഗമായി തന്നെ പാർട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഗൗതം ഗംഭീർ ആവശ്യപ്പെട്ടത്. ഇതോടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗൗതം ഗംഭീർ മത്സരിച്ചേക്കില്ല.വരാനിരിക്കുന്ന ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ ഏറ്റിട്ടുണ്ട്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്റെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണം. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷായോടും ആത്മാർഥമായി നന്ദി പറയുന്നു'- ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
© Copyright 2023. All Rights Reserved