ഒസാമ ബിൻ ലാദന്റെ ചിത്രമോ ഐഎസ്‌ഐഎസിന്റെ കൊടിയോ കൈവശം വെക്കുകയോ തീവ്ര മുസ്ലീം പ്രചാരകരുടെ പ്രസംഗം കേൾക്കുകയോ ചെയ്തതുകൊണ്ടുമാത്രം യുഎപിഎ കുറ്റകരമാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇക്കാരണത്താൽ ഒരാളെ ഭീകര സംഘടനയിലെ അംഗമായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ സുരേഷ് കുമാർ കെയ്ത്, മനോജ് ജെയിൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
-------------------aud--------------------------------
കശ്മീരിൽ ഭീകരപ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ 2021ൽ അറസ്റ്റുചെയ്ത അമർ അബ്ദുൾ റഹിമാന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്നത്തെ ഇലക്‌ട്രോണിക് യുഗത്തിൽ പലതും ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമാണ്. ഇവ ഡൗൺലോഡ് ചെയ്തതുകൊണ്ടുമാത്രം കുറ്റവാളിയാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
© Copyright 2024. All Rights Reserved