ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് സീറോ മലബാർ വിശ്വാസികൾ ഒത്തുകൂടി കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള കുർബ്ബാന കേന്ദ്രം മിഷനായി പ്രഖ്യാപിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി ഉയർത്തുമ്പോൾ അവിടുത്തെ നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് നിറവേറ്റപ്പെടുന്നത്.
പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, പാരീഷ് ഡേയും ഒക്ടോബർ മാസം 21,22,23 തീയതികളിലായി ആഘോഷിക്കപ്പെടുമ്പോൾ ഇരട്ടി മധുരത്തിന്റെയും അനുഗ്രഹത്തിന്റെയും നിറവിലാവും വിശ്വാസി സമൂഹം കൊണ്ടാടുക.
ഒക്ടോബർ 13 മുതൽ ആരംഭിച്ച ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ
നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.
© Copyright 2025. All Rights Reserved