ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്താൻ ഊർജ്ജിതമായ ശ്രമം ആരംഭിച്ചതോടെ ബെൽഫാസ്റ്റിനു പുറമെ മാഞ്ചസ്റ്ററിലും കോൺസുലേറ്റ് ആരംഭിച്ചിട്ടുണ്ട്. ബെൽഫാസ്റ്റിൽ കോൺസുലേറ്റ് ആരംഭിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് നോർത്തേൺ അയർലൻഡ്.
-------------------aud--------------------------------
നിലവിൽ, ഇന്ത്യയുമായി നോർത്തേൺ അയർലൻഡിന് കാര്യമായ വ്യാപാര ബന്ധമൊന്നുമില്ല. 2024 സെപ്റ്റംബറിൽ അവസാനിച്ച 12 മാസക്കാലയളവിൽ 55 മില്യൺ പൗണ്ടിന്റെ കയറ്റുമതി മാത്രമാണ് നോർത്തേൺ അയർലൻഡിൽ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായത്. അതേ കാലയളവിൽ വെയ്ൽസിൽ നിന്നും 203 മില്യൺ പൗണ്ടിന്റെ കയറ്റുമതിയും സ്‌കോട്ട്‌ലാൻഡിൽ നിന്നും 576 മില്യൺ പൗണ്ടിന്റെ കയറ്റുമതിയും ഇംഗ്ലണ്ടിൽ നിന്നും 4.9 ബില്യൺ പൗണ്ടിന്റെ കയറ്റുമതിയും ഇന്ത്യയിലേക്കുണ്ടായി.
പാനീയങ്ങളാണ് പ്രധാനമായും നോർത്തേൺ അയർലൻഡിൽ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. രാസവസ്തുക്കളും യന്ത്ര സാമഗ്രികളും കയറ്റുമതി ചെയ്യുന്നുണ്ട്. അതിവേഗം വളർച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തി എന്ന നിലയിൽ, ഇന്ത്യയുമായി ബ്രിട്ടിനിലെ എല്ലാ അംഗരാജ്യങ്ങൾക്കും ശക്തമായ ബന്ധമുണ്ടാക്കാനാണ് ബ്രിട്ടീഷ് സർക്കാർ ഉന്നം വയ്ക്കുന്നത്. ലോകത്തിൽ, ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2035 ഓടെ ഇന്ത്യയുടെ ഇറക്കുമതി 1.4 ട്രില്യൺ പൗണ്ട് ആകുമെന്നാണ് കണക്കാക്കുന്നത്.
© Copyright 2025. All Rights Reserved