ബർമുഡ വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അവസാന നിമിഷം റദ്ദാക്കി. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധനകൾ നടത്തി. ബർമുഡ വിമാനത്താവളത്തിലെ റൺവേയിൽ ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു പൈലറ്റിന് യാത്ര മുടക്കേണ്ടതായി വന്നത്.
-------------------aud--------------------------------
ബോയിംഗ് 770 - 200 ഇ ആർ വിമാനം പറന്നുയരുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുൻപാണ് എയർ ട്രാഫിക് കൺട്രോളേഴ്സ് അതിന്റെ യാത്ര തടഞ്ഞത്.
ഉടനെ തന്നെ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി. ബർമുഡ വിമാനത്താവളാധികൃതർക്ക് ഈമെയിൽ വഴിയായിരുന്നു ബോംബ് ഭീഷണി ലഭിച്ചത്. ഉടൻ തന്നെ വിമാനത്താവളത്തിന് ആറ് മൈൽ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടയ്ക്കുകയും ചെയ്തു. രാത്രി 8. 50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 42 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്. അപ്പോഴായിരുന്നു ബോംബ് ഭീഷണി വന്നത്.
സെയ്ലിംഗ് ഗ്രാൻഡ് പ്രീ നടക്കുന്നതിനാൽ, ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഹോട്ടലുകളിൽ ഒന്നും തന്നെ മുറികൾ ഒഴിവുണ്ടായിരുന്നില്ല. അതിനാൽ, യാത്ര റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് വിമാനത്താവളത്തിലെ നിലത്ത് കിടന്ന് ഉറങ്ങേണ്ടതായി വന്നു. ഈ കാലതാമസം കാരണം പൈലറ്റും മറ്റ് ജീവനക്കാരും അവരുടെ പൂർണ്ണ ജോലി സമയം പൂർത്തിയാക്കിയതിനാൽ പോലീസ് ക്ലിയറൻസ് നൽകിയിട്ടും വിമാനത്തിന് യാത്ര തുടരാനായില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് പ്രതിനിധി പറഞ്ഞു. അതുകൊണ്ടു തന്നെ, ക്രമപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ച് യാത്ര റദ്ദാക്കുകയായിരുന്നു എന്നും പ്രതിനിധി അറിയിച്ചു. യാത്രക്കാരെ ലണ്ടനിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രതിനിധി അറിയിച്ചു.
© Copyright 2024. All Rights Reserved