ബ്രക്‌സിറ്റിനുശേഷം യുകെയിലെ തൊഴിൽ മേഖലയിൽ ബ്രിട്ടീഷുകാരേക്കാൾ 'സ്വാധീനം' ഇന്ത്യക്കാർക്കും, നൈജീരിയൻ പൗരൻമാർക്കുമാണെന്ന് കണക്കുകൾ. 2019 മുതൽ 2023 വരെ കാലത്തെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നപ്പോഴാണ് സ്വദേശികളെ മറികടന്ന് ഈ രണ്ട് രാജ്യങ്ങളിലെ പൗരൻമാർ കൂടുതൽ ജോലികൾ നേടിയെന്ന് വ്യക്തമാകുന്നത്.
-------------------aud--------------------------------
വിവരാവകാശ അപേക്ഷ പ്രകാരം എച്ച്എംആർസിയിൽ നിന്നുള്ള ഡാറ്റ പ്രകാരമാണ് ഈ കാലയളവിൽ തൊഴിലുകൾ നേടിയതിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത് ഇന്ത്യൻ പൗരൻമാർക്കിടയിലാണെന്ന് വ്യക്തമായത്.
നൈജീരിയൻ പൗരൻമാർക്കിടയിൽ 278,700 തൊഴിലുകൾ വർദ്ധിച്ചപ്പോൾ 2019 ഡിസംബർ മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെ കാലയളവിൽ യുകെ പൗരൻമാർക്കിടയിൽ 257,000 തൊഴിലുകളുടെ വർദ്ധന മാത്രമാണ് ഉണ്ടായത്. ഈ കാലത്ത് ആകെ 1.481 മില്ല്യണിലേറെ എംപ്ലോയ്‌മെന്റുകളാണ് സൃഷ്ടിക്കപ്പെട്ടത്. 1.465 മില്ല്യണിലേറെ തൊഴിലുകളും യൂറോപ്യൻ യൂണിയന് പുറത്തുള്ള ആളുകൾ നേടിയെന്ന് മാത്രം!
2019 ഡിസംബർ മുതൽ 2023 ഡിസംബർ വരെ സമയത്ത് യുകെയിലെ ഇയു പൗർമാർക്കിടയിൽ 241,000 എംപ്ലോയ്‌മെന്റുകൾ കുറയുകയും ചെയ്തു. 2021 ജനുവരിയിലെ പോസ്റ്റ് ബ്രക്‌സിറ്റ് മൈഗ്രേഷൻ സിസ്റ്റം വന്നതോടെ സംഭവിച്ച അസാധാരണ മാറ്റങ്ങളാണ് എച്ച്എംആർസി ഡാറ്റ വ്യക്തമാക്കുന്നതെന്ന് അപേക്ഷ നൽകിയ മുൻ മന്ത്രിയും, ടോറി എംപിയുമായ നീൽ ഒ'ബ്രയൻ ചൂണ്ടിക്കാണിച്ചു. യു കെയുടെ കുടിയേറ്റ സംവിധാനങ്ങൾ, ഇ യു പൗരന്മാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ മറ്റ് രാജ്യങ്ങളിലുള്ളവർക്ക് അത്രയേറെ കർശന നിയന്ത്രണങ്ങൾ ഇല്ല എന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
© Copyright 2023. All Rights Reserved