വിനോദസഞ്ചാരികളുമായി പറന്നുയർന്ന ചെറുവിമാനം തകർന്നുവീണ് മുഴുവൻ യാത്രികർക്കും ദാരുണാന്ത്യം. ബ്രസീലിയൻ നഗരമായ ഗ്രമാഡോയിൽ ഞായറാഴ്ചയാണ് സംഭവം. പത്ത് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ആർക്കും രക്ഷപെടാനായില്ല. വിമാനം വീണതിനെ തുടർന്ന് താഴെയുണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് പരിക്കേറ്റെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
-------------------aud-------------------------------
പറന്നുയർന്ന വിമാനം ഒരു വീടിൻറെ ചിമ്മിനിയിൽ തട്ടുകയും പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കെട്ടിടത്തിൻറെ രണ്ടാം നിലയിലും ഇടിച്ചശേഷം മൊബൈൽ ഫോൺ ഷോപ്പിനു മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബ്രസീലിയൻ വ്യാപാരിയായ ലൂയി ക്ലൗഡിയോ ഗലീസിയും ബന്ധുക്കളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്.
© Copyright 2024. All Rights Reserved