രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കൂടിയേക്കാം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇതായിരിക്കും. ലണ്ടനിലും തെക്കു കിഴക്കൻ പ്രദേശങ്ങളിലും ചൂട് കൂടുതലായിരിക്കും എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സ്കോട്ട്‌ലൻഡിലെ വടക്കൻ ഭാഗങ്ങളിൽ തണുപ്പ് കുറയുന്നതിനാൽ നാളെ 15 ഡിഗ്രി സെൽഷ്യസ് വരെ താപനില ആയേക്കാം എന്നും സൂചിപ്പിക്കുന്നു. ദുഃഖവെള്ളിയാഴ്ച കോൺ വാളിലെ ട്രാക്ക് നോവിൽ രേഖപ്പെടുത്തിയ 26 ഡിഗ്രി സെൽഷ്യസിനെ ഇത് മറികടക്കാനാണ് സാധ്യത. സ്പെയിനിൽ നിന്നുള്ള വരണ്ട തെക്കൻകാറ്റ് യുകെയിലേക്ക് വീശുന്നതാണ് താപനില ഉയരുന്നതിന് ഉള്ള പ്രധാന കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
© Copyright 2024. All Rights Reserved