അനധികൃതമായി യു കെയിൽ എത്തുന്ന അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുവാനുള്ള ബ്രിട്ടീഷ് സർക്കാർ നടപടിയ്ക്കെതിരെ ഉണ്ടായ സുപ്രീം കോടതി വിധിയെ മറികടക്കുവാൻ പുതിയ കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി. ഇത് സർക്കാർ ഖജനാവിന്റെ അമിത ബാധ്യതയുണ്ടാക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, മനുഷ്യാവകാശങ്ങളെ മറികടന്നു കോണ്ട് റുവാണ്ടൻ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണെങ്കിൽ എതിർക്കുമെന്ന് ചില മിതവാദികളായ ടോറി എം പിമാരും പറയുന്നു. യൂറോപ്യൻ കൺവെൻഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ്ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണമെന്നാണ് ഇവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന്ത്. അതല്ലെങ്കിൽ പിന്തുണ നൽകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് 106 ഓളം വരുന്ന എം പിമാരുടെ കൂട്ടായ്മ പറയുന്നത്.
ഇതോടെ, ഇ സി എച്ച് ആർ വിടണമെന്ന് ആവശ്യപ്പെടുന്ന വലതുപക്ഷത്തേയും മിതവാദികളെയും കൂടെക്കൂട്ടാൻ ഋഷിസുനകിന് ഏറെ പണിപ്പെടേണ്ടി വരും. സുപ്രീം കോടതി വിധി മറികടക്കാൻ ഹോം സെക്രട്ടറി ഇന്നലെ റുവാണ്ടയുമായി പുതിയ കരാർ ഒപ്പിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തർക്കം പൊട്ടിമുളച്ചിരിക്കുന്നത്. പുതിയ കരാറും, ഉറ്റനടി പാർലമെന്റിൽ പാസ്സാക്കാൻ ഉദ്ദേശിക്കുന്ന അടിയന്തിര നിയമവും റുവാണ്ടൻ പദ്ധതിക്കുള്ള തടസ്സങ്ങൾ നീക്കുമെന്നാണ് കരുതപ്പെടുന്നത്.
അഭയാർത്ഥികളെ അഫ്രിക്കൻ രാജ്യത്തേക്ക് അയയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതി വിധി വന്നതോടെയായിരുന്നു സുനകിന്റെ റുവാണ്ടൻ പദ്ധതി നിർത്തി വയ്ക്കേണ്ടി വന്നത്. പുതിയ റുവാണ്ടൻ കരാറിന്റെ വിശദാംശങ്ങൾ ഇന്നലെ പുറത്തു വന്ന പശ്ചാത്തലത്തിലാൺ' മിതവാദികൾ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. തലമുറകളായി മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് ബ്രിട്ടനുള്ളതെന്ന് അവർ പറയുന്നു. നിയമം അനുസരിക്കുന്ന, കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ജനാധിപത്യമാണ് രാജ്യത്തുള്ള്തെന്നും അവർ ഓർമ്മിപ്പിച്ചു.
© Copyright 2023. All Rights Reserved