ബ്രിട്ടനിലെ ഉയർന്ന വീടു വിലയിൽ ഏറ്റവും വില കുറഞ്ഞ്, കൈപ്പിടിയിലൊതുങ്ങാവുന്ന വീടുകൾ ലഭിക്കുന്ന പത്ത് നഗരങ്ങളുടെ ലിസ്റ്റുമായി പ്രമുഖ വെബ്‌സൈറ്റ്

05/06/24

മോർട്ട്‌ഗേജ് നിരക്കുകൾ കുത്തനെ ഉയരുന്നത് വീട് വിപണിയെ 2023-ൽ കാര്യമായി ബാധിച്ചപ്പോൾ, സ്വന്തമായി ഒരു വീട് സ്വപ്നം കണ്ടു കഴിയുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കൈപ്പിടിയിലൊതുങ്ങുന്ന വിലയ്ക്ക് ഒരു വീട് ലഭിക്കുക എന്നത് അസാധ്യമായി. ഓരോ പ്രദേശത്തെയും വീട് വിലകളും, ആ പ്രദേശങ്ങളിലെ ശമ്പള നിരക്കും വിശകലനം ചെയ്ത് സൂപ്ല അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തിലാണ്, ബ്രിട്ടനിൽ ഏറ്റവും വിലക്കുറവിൽ വീടുകൾ ലഭ്യമായ പത്ത് പട്ടണങ്ങളുടെ പട്ടിക തയ്യാറാക്കിയത്. സ്‌കോട്ട്‌ലാൻഡാണ് ഈ പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്.

-------------------aud--------------------------------

ബ്രിട്ടനിൽ, വിലക്കുറവിൽ വീട് വാങ്ങാൻ കഴിയുന്ന പത്ത് പട്ടണങ്ങളുടെ ലിസ്റ്റിൽ എട്ടെണ്ണവും റെൻഫയർഷെയർ, ഐർഷയർ, നോർത്ത് ലങ്കാഷയർ മേഖലകളിലാണ്. അതിൽ തന്നെ ഐർഷയറിലെ കംനോക്ക് പട്ടണമാണ് ഏറ്റവും വിലക്കുറവിൽ വീടുകൾ ലഭ്യമായ ഇടം. ജോലി ചെയ്യുന്ന രണ്ടുപേരുള്ള ഒരു കുടുംബത്തിന്റെ ഒരു വർഷത്തെ സംയോജിത ശമ്പളം മതി അവിടെ ഒരു വീട് വാങ്ങുവാൻ.
യുകെയിൽ ഒരു കുടുംബത്തിലെ രണ്ടു പേരുടെ ശരാശരി സംയോജിത ശമ്പളം 72,632 പൗണ്ടാണ്. അതേസമയം യു കെയിലെ ശരാശരി വീടുവില 2,76,000 പൗണ്ടും. അതായത്, ദേശീയ തലത്തിൽ അഫോർഡബിലിറ്റി അനുപാതം (വീട് വിലയെ സംയോജിത ശമ്പളം കൊണ്ട് ഹരിച്ചത്) 3:8 ആണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, വിലക്കുറവിൽ വീടു ലഭിക്കുന്നതിൽ മുൻ നിരയിലുള്ള പട്ടണങ്ങളിലെ അനുപാതം തീരെ കുറവാണ്. അതായത്, ആ പട്ടണങ്ങളിലെ വീടുകൾ കൂടുതൽ പേർക്ക് കൈയ്യിലൊതുങ്ങുന്ന തുകയ്ക്ക് ലഭിക്കും എന്നർത്ഥം.
ഈ പട്ടികയിൽ ഏറ്റവും മുന്നിലുള്ള കംനോക്കിൽ ഒരു ശരാശരി വീടിന്റെ വില 79,030 പൗണ്ട് മാത്രമാണ്. അതായത് അഫോർഡിബിലിറ്റി അനുപാതം വെറും 1:04 ആണ് എന്നർത്ഥം. കുടുംബത്തിലെ രണ്ടു പേരുടെ കഷ്ടിച്ച് ഒരു വർഷത്തിനു മേലുള്ള സംയോജിത ശമ്പളം മതി ഇവിടെ ഒരു വീടുവാങ്ങുവാൻ. രണ്ടാം സ്ഥാനത്തുള്ളത് വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഷിൽഡൺ ആണ്. ശരാശ്രി വീടു വില 89,650 പൗണ്ടുള്ള ഇവിടത്തെ അഫോർഡിബിലിറ്റി അനുപാതം 1:06 ആണ്. 2019 മുതൽ 2022 വരെ ഏറ്റവും വിലക്കുറവുള്ള വീടുകൾ ലഭിക്കുന്നത് ഇവിടെയായിരുന്നു.
ശരാശരി വീടുവില 93,790 പൗണ്ടുള്ള സ്‌കോട്ട്‌ലാൻഡിലെ ഗ്രീനോക്ക് ആണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്. ഇവിടെ അഫോർഡബിലിറ്റി അനുപാതം 1:22 ആണ്. ശരാശരി വീടു വില 85,300 പൗണ്ടുള്ള, വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ തന്നെ പീറ്റലി, അഫോർഡബിലിറ്റി അനുപാതം 1:30 മായി നാലാം സ്ഥാനത്ത് എത്തിയപ്പോൾ സ്‌കോട്ട്‌ലാൻഡിലെ സോൾട്ട്‌ചോസ്റ്റ്‌സ് ശരാശരി വീടുവില 93,190 ഉം അഫോർഡബിലിറ്റി അനുപാതം 1:28 ഉം ആയി അഞ്ചാം സ്ഥാനത്തുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu