ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധി. ഡിസബിലിറ്റി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ചാൻസലർ റേച്ചൽ റീവ്സ്

13/01/25

ബ്രിട്ടൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വൈകല്യ ആനുകൂല്യങ്ങളിൽ, പ്രത്യേകിച്ച് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെന്റ്സ്  ഗണ്യമായി വെട്ടികുറയ്ക്കാൻ ചാൻസലർ റേച്ചൽ റീവ്സ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഡോളറിനെതിരെ പൗണ്ടിൻ്റെ കുത്തനെ ഇടിവിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റ് വെൽഫെയർ ബജറ്റ് കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ മോർട്ട്ഗേജ് നിരക്കുകൾ വർധിപ്പിക്കുമെന്ന മുന്നറിയിപ്പുകൾ പുറത്തു വന്നതോടെ ചാൻസലർ റേച്ചൽ റീവ്സ് സമ്മർദ്ദത്തിലാണ്.

-------------------aud--------------------------------

2029-ഓടെ പിന്തുണ പെയ്‌മെൻ്റുകളുടെ ചെലവ് 22 ബില്യൺ പൗണ്ടിൽ നിന്ന് 35 ബില്യൺ പൗണ്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനാൽ നികുതി ഉയർത്തുന്നതിനുപകരം, വികലാംഗ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത മേഖലകളിലെ ചെലവ് കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മുൻ ട്രഷറി സെലക്ട് കമ്മിറ്റി ചെയർ ഹാരിയറ്റ് ബാൾഡ്‌വിൻ പോലെയുള്ള വിമർശകർ, ഈ നിർണായക സമയത്തും ചാൻസലർ ചൈന സന്ദർശിക്കുന്നതിന് വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ചാൻസലർ റേച്ചൽ റീവ്‌സ് ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ചൈനയിലേക്ക് യാത്ര ചെയ്തതിനെ വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിന് പിന്നാലെ പൗണ്ടിൻ്റെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കുള്ള ഇടിവിനൊപ്പം വായ്പയെടുക്കൽ ചെലവിലെ ഈ കുത്തനെയുള്ള വർദ്ധനവും നിക്ഷേപകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu