ബ്രിട്ടനിൽ ഇനി വെള്ളത്തിനും തീവില; ലേബർ സർക്കാർ വന്നതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ പൊള്ളി തുടങ്ങി

02/09/24

യുകെയിൽ കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി മുഴുവൻ യൂറോപ്യൻ രാജ്യങ്ങളേക്കാൾ അതിവേഗം ഉയർന്നു പൊങ്ങിയ വൈദ്യുതിയുടെയും ഗ്യാസിന്റെയും തീ വിലയ്ക്ക് പിന്നാലെ കെടുകാര്യസ്ഥത കൊണ്ട് കടക്കെണിയിലായ തെംസ് വാട്ടർ കുടിവെള്ള വിതരണകമ്പനി ബിൽ തുക ഇരട്ടിയാക്കാൻ ഉള്ള ശ്രമം ഊർജിതമാക്കി. ലണ്ടനും പരിസര പ്രദേശങ്ങളും അടക്കം ഇംഗ്ലണ്ടിലെ ഒട്ടേറെ സ്ഥലങ്ങളിൽ വെള്ളം വിതരണം ചെയുന്ന കമ്പനിയുടെ ഒന്നരക്കോടി ഉപയോക്താക്കളെ ഈ തീരുമാനം വെള്ളം കുടി മുട്ടിക്കുന്ന അവസ്ഥയിൽ എത്തിക്കും.

-------------------aud--------------------------------

 നിലവിൽ ഏറ്റവും ഉയർന്ന നിരക്ക് വാങ്ങുന്ന കമ്പനി ബിൽ ഇനിയും കൂട്ടുന്നതിലൂടെ ആയിരക്കണക്കിന് മലയാളികൾക്കും അതിന്റെ പ്രഹരം ഏൽക്കും എന്നുറപ്പ്. വിലകൂട്ടാനുള്ള നിർദേശവുമായി നിയന്ത്രണ ഏജൻസിയെ ഏതാനും മാസം മുൻപ് സമീപിച്ചപ്പോൾ അവർ നിരക്ക് വർധന തള്ളിക്കളഞ്ഞെങ്കിലും ഉപയോക്താക്കളുടെ ബിൽ തുക ഉയർത്താതെ പിടിച്ചു നിൽക്കാനാകില്ല എന്ന വാദവുമായാണ് ഇപ്പോൾ കമ്പനി വീണ്ടും ലോബിയിങ് ശക്തമാക്കിയത്. ഗ്രേറ്റർ ലണ്ടൻ, ലൂട്ടൻ, ഗ്ലോസ്റ്റർഷെയർ, വിൽഷെയർ, സറെ, വെസ്റ്റ് കെന്റ് തുടങ്ങി അതി ബൃഹത്തായ പ്രദേശ്ങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് റെഡിങ് ആസ്ഥാനമായ തെംസ് വാട്ടർ കമ്പനി. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ നടന്ന കെടുകാര്യസ്ഥകൾ മൂലം കഴിഞ്ഞ വർഷം കമ്പനി വൻകടക്കെണിയിൽ വീണ വാർത്തകൾ ദിവസങ്ങളോളം മാധ്യമങ്ങൾ പ്രധാന തലകെട്ടാക്കിയതാണ്. ഇപ്പോൾ കൂടുതൽ ഷെയർ ഓഹരി ഉടമകളും വിദേശ സ്ഥാപനങ്ങൾ ആയതിനാൽ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത ഒന്നും നിരക്ക് വർധന പരിഗണിക്കുമ്പോൾ ഘടകം ആകുന്നതുമില്ല.
ജൂലൈയിൽ നിരക്ക് വർധന തേടി ഓഫ്വാറ്റിനെ സമീപിച്ച തെംസ് വാട്ടർ 44 ശതമാനം തുക ഉയർത്താൻ അനുവദിക്കണം എന്നാണ് ആവശ്യപെട്ടത്. എന്നാൽ ഇത് ഭീതിതമായ വർധന ആണെന്ന് ചൂണ്ടിക്കാട്ടിയ നിയന്ത്രണ ഏജൻസി വേണമെങ്കിൽ പാതി തുകയായ 22 ശതമാനം ഉയർത്താം എന്ന് അറിയിക്കുക ആയിരുന്നു. എന്നാൽ ഇത് സ്വീകാര്യം അല്ലാത്ത തെംസ് വാട്ടർ ഇപ്പോൾ ആവശ്യപ്പെടുന്നത് 2030 ആകുമ്പോഴേക്കും പടിപടിയായി 59 ശതമാനം നിരക്ക് വർധന വേണം എന്നാണ്.
സർക്കാരിനെയും നിയന്ത്രണ ഏജൻസിയെയും മുൾമുനയിൽ നിർത്തി കാര്യം സാധിച്ചെടുക്കുക എന്ന തന്ത്രവും കമ്പനി നടത്തുകയാണ് എന്ന ആക്ഷേപവും ഇതിനകം ഉയർന്നിട്ടുണ്ട്. കമ്പനി ആവശ്യപ്പെടുന്ന നിരക്ക് വർധന നടപ്പിലായാൽ ഓരോ ഉപയോക്താവും 228 പൗണ്ട് അധികമായി നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ കമ്പനി വീണ്ടും ദേശസാത്കരിക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്.തങ്ങൾ ഭരണത്തിലേറിയാൽ നികുതികൾ ഉയർത്തില്ല എന്ന് പറഞ്ഞ ലേബറിന്റെ കപട മുഖമാണ് ഇപ്പോൾ ജനങ്ങൾ കാണുന്നത് എന്ന വിമർശവും ഉയർന്നിട്ടുണ്ട്. ഉയർന്നു നിന്ന നാണയപ്പെരുപ്പം കുറയുകയും കടകളിൽ സാധന വിലകളിൽ അൽപം ആശ്വാസം എത്തി തുടങ്ങുകയും പലിശ നിരക്കിൽ നേരിയ കുറവ് സംഭവിക്കുകയും ചെയ്തപ്പോഴാണ് ഇരുട്ടടിയായി നികുതി വർധനയുമായി സർക്കാർ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
നികുതികൾ ഒരിക്കൽ ഉയർന്നാൽ സാധാരണയായി അത് ഏറെക്കാലം നീണ്ടു നിൽക്കും എന്നതിനാൽ സർക്കാർ നൽകുന്ന പ്രഹരം ഉടനെയൊന്നും മാറും എന്ന പ്രതീക്ഷയും സാധാരണക്കാർക്ക് വേണ്ട. മാറ്റം ആരാണ് ആഗ്രഹിക്കാത്തത് എന്ന ചോദ്യവുമായി അധികാരത്തിലേറിയ സർക്കാരാണ് മാറ്റത്തിനു പകരം ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നത് എന്ന വിലാപവും മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്. ഓരോ വീടിനും ഈടാക്കുന്ന കൗൺസിൽ ടാക്സിലും മറ്റും വൻവർധന ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu