പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് ബ്രിട്ടനിൽ 'വിഐപി പരിഗണന' കിട്ടിയെന്ന് പ്രതിപക്ഷം . രാജ്യത്ത് ഇൻഫോസിസിന് കൂടുതൽ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി ജോൺസൻ ഉറപ്പു നൽകിയെന്ന വാർത്തയിൽ ആണ് ഇപ്പോൾ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇൻഫോസിസ് സ്‌ഥാപകരിൽ ഒരാളായ എൻ.ആർ. നാരായണമൂർത്തിയുടെ മകളായ അക്ഷത മൂർത്തിയാണ് പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാര്യ . അക്ഷതക്ക് 0.91% ഓഹരിയാണ് ബെംഗളുരുവിലെ ഇൻഫോസിസ് ക്യാംപസിൽ ഉള്ളത് . ഇതിന് ഏതാണ്ട് 6000 കോടി രൂപയോളം മൂല്യം വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
വ്യവസായ മന്ത്രിയായ ജോൺസൻ കഴിഞ്ഞ ഏപ്രിലിൽ ബെംഗളുരുവിലെ ഇൻഫോസിസ് ക്യാംപസ് സന്ദർശിചിച്ചിരുന്നു .
ആ സമയത് പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് ബ്രിട്ടനിൽ 'വിഐപി പരിഗണന' കിട്ടിയെന്ന വിഷയത്തിൽ ചർച്ച നടത്തിയെന്ന വിവരമാണു പ്രമുഖമാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത് .
പ്രതിപക്ഷമായ ലേബർ പാർട്ടിയാണ് ഇൻഫോസിസിന് ബ്രിട്ടനിൽ 'വിഐപി പരിഗണന' കിട്ടിയെന്ന ആരോപണം സുനകിനു നേരെ ഇപ്പോൾ ഉയർത്തിയിരിക്കുന്നത് . രാജ്യത്ത് ഇൻഫോസിസിന് കൂടുതൽ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി ജോൺസൻ ഉറപ്പു നൽകിയെന്ന വാർത്ത ആണ് ഇപ്പോൾ പ്രതിപക്ഷം ഇത്തതരത്തിൽ ആരോപണം ഉന്നയിക്കാൻ കാരണമായത് എന്നാണ് സൂചിപ്പിക്കുന്നത് .
© Copyright 2024. All Rights Reserved