ബ്രിട്ടനിൽ കാർ മോഷണം റെക്കോർഡ് ഭേദിച്ചു; ഒരു വർഷത്തിനിടെ 59% വർധന

05/12/23

സ്വന്തമായി വാഹനമുള്ള യുകെ മലയാളികളുടെ മനസ്സിൽ തീകോരിയിടുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബ്രിട്ടനിൽ കാർ മോഷണം റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 59 ശതമാനം വർധനയാണ് രേഖപ്പെടുത്തപ്പെട്ടത്.

എൽവി ജനറൽ ഇൻഷൂറൻസാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അത് പ്രകാരം 2021-22 കാലത്തുണ്ടായതിനേക്കാൾ കാറുകൾ മോഷണം പോകുന്നത് നടപ്പ് വർഷത്തിൽ വർധിച്ചിരിക്കുകയാണ്.

രാജ്യത്ത് വിന്റർ കാലത്ത് പകൽ കുറവായതിനാൽ മോഷണങ്ങളിൽ വർധനവുണ്ടാകാറുണ്ട്. അതായത് വേഗത്തിൽ ഇരുട്ടാകുന്നതിനാൽ മോഷ്ടാക്കൾക്ക് മോഷണത്തിന് ശേഷം മുങ്ങാൻ താരതമ്യേന എളുപ്പമായതിനാലാണിത്. കാർമോഷണം രാജ്യത്ത് തണുപ്പ് കാലത്ത് പെരുകുന്നതിനുളള പ്രധാന കാരണങ്ങളിലൊന്നാണിത്. എന്നാൽ ഇക്കൊല്ലം വിന്ററിനു മുമ്പേ പതിവിലുമധികം വർധനവ് കാർ മോഷണത്തിലുണ്ടായിരിക്കുന്നതാണ് ആശങ്കക്ക് വഴിയൊരുക്കിയിരിക്കുന്നത്.

കാറുകളുടെ കറ്റാലിക് കൺവെർട്ടറുകൾ, ലേസർ ഹെഡ് ലൈറ്റുകൾ, സ്റ്റിയറിംഗ് വീലുകൾ തുടങ്ങിയ സ്‌പെയർ പാർട്‌സുകൾക്ക് ഉയർന്ന വില ലഭിക്കുന്നത് പരമാവധി മുതലാക്കുന്നതിനാണ് മോഷ്ടാക്കൾ മോഷണം ത്വരിതപ്പെടുത്തിയിരിക്കുന്നതെന്നാണ് എൽവി ജനറൽ ഇൻഷൂറൻസിലെ ക്ലെയിംസ് ഡയറക്ടറായ മാർട്ടിൻ മില്ലിനെർ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്രതലത്തിൽ വിതരണശൃംഖലയിലുണ്ടായ പ്രശ്‌നങ്ങൾ മിക്ക കാർ പാർട്‌സുകൾക്കും ക്ഷാമമുണ്ടാക്കിയത് പരമാവധി് മുതലെടുക്കാനാണ് കള്ളൻമാർ നിലവിൽ ശ്രമിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ നിലവിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്നത് ലെക്‌സസ് കാറുകളാണ്. അതായത് 2021 സെപ്റ്റംബറിനും 2023നും മധ്യേ ഈ കമ്പനിയുടെ കാറുകളുടെ മോഷണത്തിൽ 513 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഈ ബ്രാൻഡ് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ കളവ് പോകുന്നത് ടൊയോട്ട കാറുകളാണ്. ഈ ബ്രാൻഡിൽ പെട്ട കാറുകളുടെ മോഷണനിരക്കിൽ അടുത്ത കാലത്ത് 103 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. ഇതിന് പുറകെ ഹ്യൂണ്ടായ് കാറുകളുടെ മോഷണത്തിൽ 81 ശതമാനവും കിയ കമ്പനി കാറുകളുടെ കളവിൽ 76 ശതമാനവും പെരുപ്പമാണ് സമീപകാലത്തായി രേഖപ്പെടുത്തിയിരിക്കുന്നത്.

കീകളില്ലാതെ തുറക്കാവുന്ന കാറുകളുടെ മോഷണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാറുകൾ എളുപ്പത്തിൽ തുറക്കാനാവുമെന്നതാണ് കള്ളൻമാരെ ഇവയിലേക്ക് ആകർഷിക്കുന്നത്. ഇവയുടെ എൻജിനുകൾ അനായാസം സ്റ്റാർട്ടാക്കാൻ സാധിക്കുമെന്നതും ഇവയുടെ കളവിനെ വർധിപ്പിച്ചിട്ടുണ്ട്. ചില ബ്രാൻഡുകളിലെ സെക്കൻഡ് ഹാൻഡ് കാറുകളുടെ മോഷണവും പെരുകുന്നുണ്ട്. ഇത്തരത്തിൽ മോഷണമേറിയ സാഹചര്യത്തിൽ കീലെസ് കാറുകളുപയോഗിക്കുന്നവർ കീഫോബ് ഭദ്രമായി വയ്ക്കുന്നതിനായി ഒരു ഫാരഡേ പൗച്ച് വാങ്ങുന്നതായിരിക്കും സുരക്ഷിതമെന്നാണ് എൽവി ജനറൽ ഇൻഷൂറൻസ് മുന്നോട്ട് വച്ചിരിക്കുന്ന നിർദേശം. കാർ നിർത്തിയിട്ട് പോകുമ്പോൾ കാർ ലോക്ക് ചെയ്തുവെന്ന് ഒന്നിലധികം തവണ പരിശോധിച്ചുറപ്പാക്കുകയും വേണം. മോഷണം തടയാനായി വെഹിക്കിൾ ട്രാക്കർ, വീൽ ക്ലാമ്പ്‌സ്, തുടങ്ങിയവയെ പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നാണ് ഈ രംഗത്തെ എക്‌സ്പർട്ടുകൾ ഉപദേശിക്കുന്നത്.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu