ബ്രിട്ടനിൽ ഭവനമേഖല നേരിടുന്ന പ്രതിസന്ധി ഡിമാൻഡ് വർദ്ധിക്കുന്നുവെന്നത് മാത്രമല്ല, ഇതിന് അനുസരിച്ച് ആവശ്യമായ തോതിൽ വീടുകൾ നിർമ്മിക്കപ്പെടുന്നില്ല എന്നത് കൂടിയാണ്. പുതിയ വീടുകൾ നിർമ്മിക്കാത്ത അവസ്ഥയിൽ നിലവിൽ വിൽപ്പനയ്ക്കുള്ള വീടുകളുടെ വില ഉയർന്ന് തന്നെ നിൽക്കും. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ബ്രിട്ടന് പ്രധാന തലവേദന കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ക്ഷാമമാണ്. ഭവനനിർമ്മാണം ത്വരിതപ്പെടുത്തുന്നതിൽ സ്വദേശികളായ നിർമ്മാണ തൊഴിലാളികളുടെ പ്രവർത്തനം സുപ്രധാനമാണെന്നാണ് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് വ്യക്തമാക്കുന്നത്. ആവശ്യത്തിന് സ്‌കിൽഡ് വർക്കർമാർ ഇല്ലാത്തതാണ് നിർമ്മാണ മേഖലയെ പിന്നോട്ട് വലിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മേഖലയ്ക്ക് ആവശ്യമുള്ള ജോലിക്കാരെ കുടിയേറ്റത്തിലൂടെ കണ്ടെത്തുന്നതിന് പകരം സ്വദേശത്ത് നിന്നുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
-------------------aud--------------------------------
കൽപ്പണിക്കുള്ള അപ്രന്റീസ്ഷിപ്പ് നടത്തിയെങ്കിൽ മാത്രമാണ് 2029-നകം 1.5 മില്ല്യൺ ഭവനങ്ങൾ നിർമ്മിക്കാനുള്ള ലേബർ ലക്ഷ്യം കൈവരിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പരിശീലനനുിം, അപ്രന്റീസ്ഷിപ്പ് എന്നിവ വഴി ഒഴിവുകളിൽ നമ്മുടെ നാട്ടിലുള്ളവർ കയറണമെന്നത് പ്രധാനമാണ്. വിദേശ ജോലിക്കാരെ ഇതിനായി ആശ്രയിക്കാൻ കഴിയില്ല, പെന്നികുക്ക് ടൈംസ് റേഡിയോയിൽ പറഞ്ഞു.
കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ട്രെയിനിംഗ് ബോർഡ് നൽകിയ റിപ്പോർട്ട് പ്രകാരം 2028-നകം ബ്രിട്ടന് 250,000 ജോലിക്കാരെ ഈ മേഖലയിലേക്ക് ആവശ്യം വരും. പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രഖ്യാപിച്ച ആറ് നാഴികക്കല്ലുകളിൽ ഒന്നാണ് വർഷത്തിൽ 300,000 ഭവനങ്ങൾ നിർമ്മിക്കുകയെന്നത്.
© Copyright 2024. All Rights Reserved