ശൈത്യം കടുപ്പം കാട്ടിയ ഡിസംബർ ആദ്യവാരം മുതൽ അധികമായി 500 ലേറെ പനി മരണങ്ങൾ കൂടിയാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യുന്നത്. ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് നൽകുന്ന കണക്കുകൾ അനുസരിച്ചു ഡിസംബർ ആദ്യവാരം 11511 മരണങ്ങളാണ് ആകെ സംഭവിച്ചത്.
-------------------aud--------------------------------
തൊട്ടു തലേ ആഴ്ചയിൽ 11007 മരണങ്ങൾ റിപ്പോർട്ട് ചെയ്ത കണക്കിൽ അധികമായി ലഭിക്കുന്നത് 504 മരണങ്ങളാണ്. ഇതിൽ നിന്നും അഞ്ഞൂറു മരണങ്ങൾ അധികമായി സംഭവിച്ചു എന്ന് വിലയിരുത്താനാകും. ഡിസംബർ ആദ്യ ആഴ്ചയിൽ റിപ്പോർട്ട് ചെയത മരണങ്ങളിൽ 1671 എണ്ണവും ന്യുമോണിയ അടക്കമുള്ള കാരണങ്ങൾ മൂലം സംഭവിച്ചതാണ് എന്ന് വ്യക്തമാക്കുകയാണ് ആശുപത്രി രേഖകൾ. 110 മരണങ്ങളിൽ കോവിഡും പ്രധാന കാരണമായിട്ടുണ്ട്. ആ ആഴ്ചയിലെ മരണങ്ങളിൽ 597 എണ്ണത്തിൽ ന്യുമോണിയയും കോവിഡും ചേർന്നപ്പോൾ മരണം വേഗത്തിലായി എന്നും രേഖകൾ പറയുന്നു. ഇതോടെ ഒരാഴ്ച സംഭവിച്ച ആകെ മരണങ്ങളിൽ പനിയും കോവിഡും ചേർന്ന് നൽകിയ സംഭാവന 2378 ആയി ഉയർന്നു. ഇതോടെ രാജ്യത്തുണ്ടായ ആകെ മരണങ്ങളിൽ അഞ്ചിൽ ഒന്നിലും പനിക്കും കോവിഡിനും നിർണായക റോൾ ആണ് ലഭിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved