യുകെ മലയാളികൾക്ക് തിരിച്ചടിയായി രാജ്യത്തു വാടക നിരക്കുകൾ പുതിയ റെക്കോർഡിൽ. ബ്രിട്ടനിലെ വാടക നിരക്കുകൾ പുതിയ റെക്കോർഡ് താണ്ടിയെന്നാണ് റൈറ്റ്മൂവ് പുറത്തുവിടുന്ന ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
-------------------aud--------------------------------
ലണ്ടന് പുറത്തുള്ള വീടുകൾക്ക് പ്രതിമാസ വാടക ഇപ്പോൾ 1349 പൗണ്ടിലേക്ക് എത്തിയെന്നാണ് പ്രോപ്പർട്ടി പോർട്ടൽ പറയുന്നത്. അതേസമയം തലസ്ഥാനത്ത് തുടർച്ചയായ പതിനാലാം വട്ടവും റെക്കോർഡ് സൃഷ്ടിച്ച് പ്രതിമാസ വാടക 2698 പൗണ്ടിലുമെത്തി.
എന്നിരുന്നാലും വാടക വിപണിയിൽ ശരാശരി നിരക്കുകൾ 2020 മുതലുള്ള വേഗതയിൽ കൂടിയിട്ടില്ലെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിച്ചു.
© Copyright 2025. All Rights Reserved