ബ്രിട്ടനിൽ ഇന്നലെ അർദ്ധരാത്രിയിൽ പെയ്തിറങ്ങി ശക്തമായ മഴയെ തുടർന്ന് സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തി ബ്രിട്ടന്റെ പല ഭാഗങ്ങൾക്കായി പുറപ്പെടുവിച്ച ഐസ്, മഞ്ഞ് മുന്നറിയിപ്പുകൾ ദീർഘിപ്പിച്ച് മെറ്റ് ഓഫീസ്. ശൈത്യകാല സാഹചര്യങ്ങൾക്ക് മോശമായി തുടരുകയാണെങ്കിൽ ഈയാഴ്ച വിമാനങ്ങളും, ട്രെയിനുകളും റദ്ദാക്കാൻ സാധ്യത ഉണ്ടെന്നു അധികൃതർ അറിയിച്ചു .
ബ്രിട്ടനിൽ ഇന്നലെ അർദ്ധരാത്രി പെയ്തിറങ്ങിയ ശക്തമായ മഴയാണ് ശൈത്യകാല സാഹചര്യങ്ങൾക്ക് വഴിയൊരുക്കിയത്. ബ്രിട്ടന്റെ പല ഭാഗങ്ങൾക്കായി പുറപ്പെടുവിച്ച ഐസ്, മഞ്ഞ് മുന്നറിയിപ്പുകൾ ദീർഘിപ്പിച്ചിരിക്കുയാണ് മെറ്റ് ഓഫീസ്. ഇതോടെ ആഴ്ചാവസാനം ഗുരുതരമായ യാത്രാ ദുരിതങ്ങൾക്കാണ് സാധ്യതയാണ് തെളിയുന്നത്.
ഈ ആഴ്ച മുന്നോട്ട് പോകുമ്പോൾ താപനില താഴ്ന്ന് തുടങ്ങും. വെയിൽസിലെ ഭൂരിഭാഗം മേഖലകളിലും മഞ്ഞിനുള്ള യെൽലോ അലെർട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ നോർത്തേൺ, സെൻഡ്രൽ ഇംഗ്ലണ്ടിലും മുന്നറിയിപ്പ് നിലനിൽക്കുന്നതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ മുന്നറിയിപ്പുകൾ ഈസ്റ്റ്, സൗത്ത് മേഖലകളായ ഗ്ലാസ്ഗോയിലേക്കും, അബെർദീനിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട് . ഫെബ്രുവരി ആദ്യം ശരാശരി താപനില 7 സെൽഷ്യസിലേക്ക് വരെ ഉയർന്ന ശേഷമാണ് ഈയാഴ്ച തണുപ്പ് തിരിച്ചുവരവ് നടത്തുന്നത്. 250 മൈൽ ദൂരത്തിലാകും മഞ്ഞ് സാന്നിധ്യം അറിയിക്കുക. മുന്നറിയിപ്പുള്ള മേഖലകളിൽ 3 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യത നിലനിൽക്കുന്നതായി മുന്നറിയിപ്പിൽ പറയുന്നു. നോർത്ത് വെസ്റ്റ് ഹൈലാൻഡ്സിൽ 5 മുതൽ 8 സെന്റിമീറ്റർ വരെ മഞ്ഞിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച രാവിലെ 6 വരെയാണ് നോർത്തേൺ അയർലണ്ട്, നോർത്ത് വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി മഞ്ഞ ജാഗ്രത നിലനിൽക്കുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ 2 സെന്റിമീറ്റർ വരെയും, 200 മീറ്ററിന് മുകളിൽ ഉയരമുള്ള ഇടങ്ങളിൽ 2-5 സെന്റിമീറ്റർ വരെയും, 400 മീറ്ററിന് മുകളിൽ ഉയരമുള്ള പ്രദേശങ്ങളിൽ 15-25 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത.
പവർകട്ടിനും, യാത്രാ തടസ്സങ്ങൾക്കും സാധ്യതയുള്ളതായി മെറ്റ് ഓഫീസ് അറിയിച്ചു . വ്യാഴാഴ്ചയോടെ മഞ്ഞിന് അയവ് വരുവാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ അധികൃതർ പ്രവചിക്കുന്നത് .
© Copyright 2023. All Rights Reserved