എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസാണ് ദുരിതകാലത്ത് കപ്പൽ വിറ്റ് പിടിച്ചുനിൽക്കുവാൻ ഉള്ള മാർഗ്ഗം റോയൽ നേവി കണ്ടെത്തിയിട്ടുള്ളത് . ഒന്നുകിൽ ഇത് ഉപയോഗിക്കാതെ സൂക്ഷിച്ച് വെയ്ക്കുകയോ, അല്ലെങ്കിൽ ഒരു സൗഹൃദ രാഷ്ട്രത്തിന് ഡിസ്‌കൗണ്ട് വിലയ്ക്ക് വിൽക്കുകയോ ചെയ്യുകയാണ് ഉദ്ദേശം. റോയൽ നേവി നേരിടുന്ന വിഷമ ഘട്ടത്തിൽ ഇത്തരമൊരു നടപടി വിമർശനങ്ങൾക്ക് ഇടയാക്കും. പ്രതിരോധ ബജറ്റ് മെച്ചപ്പെടാത്ത അവസ്ഥ തുടർന്നാൽ 2028-നുള്ളിൽ കമ്മാൻഡർമാർ ഈ ബുദ്ധിമുട്ടേറിയ തീരുമാനം നടപ്പാക്കുമെന്നാണ് കരുതുന്നത്. ഫണ്ട് കണ്ടെത്താനായി യുദ്ധവിമാനവാഹിനി കപ്പൽ വിൽക്കുന്ന ആലോചന മാരിടൈം എന്റർപ്രൈസ് പ്ലാനിംഗ് ഗ്രൂപ്പിൽ ചർച്ച ചെയ്തതായി നേവി വൃത്തങ്ങളെ ഉദ്ധരിച്ച് മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബജറ്റിൽ ഈ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ മുൻ ഡിഫൻസ് സെക്രട്ടറി പെന്നി മോർഡന്റ് ജെറമി ഹണ്ടുമായി ചർച്ച നടത്തി. രാജ്യത്തെയും, അതിന്റെ താൽപര്യങ്ങളും സംരക്ഷിക്കുന്നതാണ് പ്രധാന ഡ്യൂട്ടിയെന്ന് റോയൽ നേവിയുടെ ഏറ്റവും വലിയ ബേസ് സ്ഥിതി ചെയ്യുന്ന പോർട്‌സ്മൗത്ത് നോർത്തിൽ നിന്നുള്ള എംപി മോർഡന്റ് ചൂണ്ടിക്കാണിച്ചു.
© Copyright 2025. All Rights Reserved