രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് മേഖലകളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനിൽക്കുന്നതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. രാവിലെയുള്ള യാത്രകൾക്ക് ഈ കാലാവസ്ഥയിൽ സമയദൈർഘ്യം ഏറുമെന്നാണ് ദേശീയ കാലാവസ്ഥാ സർവ്വീസ് വ്യക്തമാക്കുന്നത്. സേവനങ്ങളിൽ കാലതാമസങ്ങളും റദ്ദാക്കലുകളും ഉറപ്പായി നേരിടും. ചില ഭാഗങ്ങളിൽ വീടുകളിലും, ബിസിനസ്സുകളിലും വെള്ളം കയറുമെന്നും മുന്നറിയിപ്പ് പറയുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ വർദ്ധിക്കുകയും, വ്യാഴാഴ്ച കൂടുതൽ ശക്തിപ്പെടുകയും ചെയ്യും.
മാസത്തിന്റെ അവസാനത്തോടെ ശരാശരി പെയ്യുന്നതിന്റെ രണ്ടര ഇരട്ടി മഴ പെയ്തിറങ്ങുമെന്നാണ് കണക്കുകൾ. 129 എംഎം മഴയാണ് ഫെബ്രുവരി മാസത്തിൽ ആകെ പെയ്യുന്നതെന്ന് മെറ്റ് ഓഫീസ് കണക്ക് വ്യക്തമാക്കുന്നത്. മധ്യ ഇംഗ്ലണ്ടിൽ വ്യാഴാഴ്ചയോടെ 5 എംഎം വരെ മഴ പെയ്താൽ ഫെബ്രുവരിയിലെ റെക്കോർഡ് തകർക്കപ്പെടും
© Copyright 2024. All Rights Reserved