രാജ്യത്തിന്റെ വളർച്ച ബജറ്റ് ഉപയോഗിച്ച് ത്വരിതപ്പെടുത്തുമെന്നായിരുന്നു ലേബർ ഗവൺമെന്റിന്റെ പ്രഖ്യാപനം. എന്നാൽ റേച്ചൽ റീവ്‌സിന്റെ ബജറ്റിന് ശേഷം പല മേഖലകളും തളർച്ചയിലാണ്. നികുതി ഭാരം അടിച്ചേൽപ്പിക്കാനുള്ള നടപടികളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ഇനി രാജ്യത്തിന്റെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കുടിയേറ്റത്തെ ഉപയോഗിക്കാനാണ് ഗവൺമെന്റ് 'പ്ലാൻ'.
ഇതിന്റെ ഭാഗമായി ഹൈലി-സ്‌കിൽഡ് വിഭാഗത്തിൽ വരുന്ന ജോലിക്കാരുടെ വിസാ നിബന്ധനകളിൽ ഇളവ് നൽകുമെന്ന് ചാൻസലർ വ്യക്തമാക്കി.
-------------------aud--------------------------------
വിസാ റൂട്ടുകൾ പുനർനിർണ്ണയിക്കാൻ ഈ വർഷം ഇമിഗ്രേഷൻ ധവളപത്രം ഇറക്കാനാണ് മന്ത്രിമാർ തയ്യാറെടുക്കുന്നത്. എഐ, ലൈഫ് സയൻസ് മേഖലകളിൽ സ്‌പെഷ്യലൈസ് ചെയ്തവർക്ക് ഇതിൽ മുൻഗണന ലഭിക്കും. ഇമിഗ്രേഷൻ കുറയ്ക്കുമെന്നാണ് ലേബർ പ്രഖ്യാപനമെങ്കിലും ധനികരുടെയും, ഹൈലി-സ്‌കിൽഡ് ജോലിക്കാരുടെയും വരവിനെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം നേരിടുകയാണ് ഗവൺമെന്റ്. 'എഐ, ലൈഫ് സയൻസ് പോലുള്ള മേഖലകളിൽ കഴിവുറ്റവരെ പ്രോത്സാഹിപ്പിക്കാനായി വിസാ റൂട്ടുകൾ പുനരാലോചിക്കുകയാണ്. ബ്രിട്ടൻ ബിസിനസ്സുകൾക്കായി തുറന്ന് കിടക്കുകയാണ്. ഞങ്ങൾക്ക് മികച്ച യൂണിവേഴ്‌സിറ്റികളും, ലോകത്തിലെ മികച്ച സംരംഭകരുമുണ്ട്, എന്നിരുന്നാലും ആഗോള ടാലന്റും ഇവിടെ വേണം', ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെ റേച്ചൽ റീവ്‌സ് വ്യക്തമാക്കി. ചാൻസലറുടെ പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും ഉയർന്ന വിസാ ഫീസും, കർശനമായ എംപ്ലോയർ നിബന്ധനകളും നിലനിൽക്കുമ്പോൾ യുകെയിലേക്ക് വിദേശ ടാലന്റ് സ്വീകരിക്കാൻ ബിസിനസ്സുകൾ മടിച്ച് നിൽക്കുമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
© Copyright 2024. All Rights Reserved