ബ്രിട്ടന് 8000 പോലീസുകാരെ നൽകാൻ വിസ ഫീസ് വർദ്ധിപ്പിക്കുമെന്ന് ഋഷി സുനാക് ; ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്ജിൽ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന ഡിസ്‌കൗണ്ട് പിൻവലിക്കും

10/06/24

ബ്രിട്ടനിൽ പോലീസ് സേനയുടെ പ്രവർത്തനങ്ങൾ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. മോഷണം നടന്ന സ്ഥലത്ത് ചെന്ന് നോക്കാൻ പോലും പോലീസ് എത്തുന്നില്ലെന്നതാണ് സ്ഥിതി. കവർച്ച ചെയ്യപ്പെട്ടാലും, പിടിച്ചുപറി നടന്നാലും യാതൊരു നടപടിയും കൂടാതെ കേസ് അവസാനിപ്പിക്കുന്നത് വർദ്ധിക്കുകയാണ്. എന്നാൽ കൂടുതൽ പോലീസുകാരെ നൽകി ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ പക്ഷം.

-------------------aud--------------------------------

പൊതുതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തിലാണ് പുതുതായി 8000 പോലീസ് ഉദ്യോഗസ്ഥരെ ഇറക്കുമെന്ന് ഋഷി സുനാക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ആവശ്യമായ തുക വിസ ഫീസ് വർദ്ധിപ്പിച്ച് കണ്ടെത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുന്നു. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കൂടുതൽ അധികാരങ്ങളുള്ള 'കൂടുതൽ ബോബീസ്' രംഗത്തിറങ്ങുമെന്ന് സുനാക് പറഞ്ഞു . ലേബർ പാർട്ടി ചൈൽഡ്‌കെയറിലേക്ക് ശ്രദ്ധ തിരിക്കുകയും, 100,000 പുതിയ നഴ്‌സറി സീറ്റുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രചരണത്തിന്റെ മൂന്നാം ആഴ്ചയിൽ നീതിയും,നിയമവും ഉപയോഗിക്കാൻ സുനാക് ശ്രമിക്കുന്നത്.
ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്ജിൽ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന ഡിസ്‌കൗണ്ട് പിൻവലിച്ചും, എല്ലാ വിസാ ഫീസിലും 25% അധിക ചാർജ്ജ് ഈടാക്കിയും കൂടുതൽ പോലീസുകാർക്കുള്ള പണം കണ്ടെത്തുമെന്നാണ് സുനാകിന്റെ പ്രഖ്യാപനം. ഇതുവഴി ആകെ ചെലവുള്ള 818 മില്ല്യണിൽ 600 മില്ല്യണും ഒഴുകിയെത്തും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu