ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്. കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത് ഏകദേശം അഞ്ചര കോടി രൂപയ്ക്ക് മുകളിലാണ് . പ്രധാനമന്ത്രി നേരിട്ടാണ് സ്വന്തം സാമ്പത്തിക വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത് 508,000 പൗണ്ട്, അതായത് ഏകദേശം അഞ്ചര കോടി രൂപയ്ക്ക് മുകളിൽ. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അദ്ദേഹത്തിൻ്റെ ഔദ്യോഗിക ശമ്പളത്തിൽ കുറവുണ്ടാക്കിയതായി ഋഷി സുനകിൻ്റെ അക്കൗണ്ടൻ്റുമാരുടെ റിപ്പോർട്ട് പറയുന്നു. എത്രയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വരുമാനം എന്നറിയണ്ടേ.. ശമ്പളമായും ബിസിനെസ്സിൽ നിന്നുമെല്ലാമായി കഴിഞ്ഞവർഷത്തെ വരുമാനം 2.2 മില്യൻ പൗണ്ട് ആണ്. അതായത് ഏകദേശം 22 കോടി രൂപ.
ഇന്ത്യൻ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ സഹ സ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്. ഭാര്യയുടെ ആസ്തി കൂടി കണക്കിലെടുക്കുമ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടിൽ നിന്നാണ് സുനാകിന്റെ നിക്ഷേപ വരുമാനവും, ക്യാപ്പിറ്റൽ ഗെയിനും വരുന്നത്. മുൻ വർഷം 432,493 പൗണ്ടായിരുന്ന നികുതിയിൽ 75,000 പൗണ്ട് വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2019-20 വർഷത്തിൽ 227,350 പൗണ്ടായിരുന്നു നികുതി. നികുതിയിൽ ഭൂരിഭാഗവും, ഏകദേശം 359,250 പൗണ്ടും ക്യാപിറ്റൽ ഗെയിൻസ് ടാക്‌സാണ്. ഷെയറുകൾക്കും, മറ്റ് നിക്ഷേപങ്ങൾക്കുമായാണ് ഇത് നൽകുന്നത്.
ശതകോടീശ്വരനായ പ്രധാനമന്ത്രിക്ക് ഒരു ട്രസ്റ്റിൽ നിക്ഷേപമുണ്ട്. ഇവർ 1.8 മില്ല്യൺ നേട്ടമുണ്ടാക്കിയെന്നും രേഖകൾ വ്യക്തമാക്കുന്നു. ഇത് പ്രകാരം നികുതിക്ക് മുൻപ് കഴിഞ്ഞ വർഷം ഋഷി സുനാകിന്റെ വരുമാനം 2.22 മില്ല്യൺ പൗണ്ടാണ്. ശമ്പളവും, മറ്റ് വരുമാനങ്ങളും കണക്കാക്കിയാൽ 23 ശതമാനമാണ് ടാക്‌സ് നിരക്ക്. മന്ത്രിയായും, പ്രധാനമന്ത്രിയായും ജോലി ചെയ്തതിൽ നിന്നും 139,477 പൗണ്ട് ശമ്പളവും സുനാകിന് ലഭിച്ചു.
© Copyright 2024. All Rights Reserved