ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ റോക്കറ്റ് ഫാക്ടടറി ഓഗ്‌സ്‌ബർഗിൽ (ആർഎഫ്എ) യുകെയിലെ ഷെറ്ഗ്ലൻഡിലുള്ള സാക്‌സവോർഡ് സ്പേസ്പോർട്ടിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്ഫോടനം. പരീക്ഷണത്തിൽ യുകെയുടെ ആദ്യത്തെ ലംബ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കാനുള്ള ആർഎഫ്എ യുടെ ശ്രമങ്ങളുടെ ഭാഗമായി ഒമ്പത് എഞ്ചിൻ ട്രയൽ ഉൾപ്പെട്ടിരുന്നു. പൊട്ടിത്തെറിയിൽ ആർക്കും പരുക്കുകൾ ഇല്ല.
-------------------aud--------------------------------
അപകടത്തിൽ ലോഞ്ച് പാഡിന് കേടുപാടുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും എത്രയും വേഗം പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർഎഫ്എ പ്രതികരിച്ചു. വിക്ഷേപണം പരാജയപ്പെട്ടതിൻെറ കാരണം നിർണ്ണയിക്കാൻ ഒരു സ്പേസ്പോർട്ടും അധികാരികളും ചേർന്ന് പ്രവർത്തിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മൂന്ന് മാസം മുമ്പ് വിജയകരമായ ഒരു റോക്കറ്റ് പരീക്ഷണം ആർ എഫ് എ ഇവിടെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് സെക്കൻഡ് എഞ്ചിൻ ഫയറിംഗ് നടത്താൻ കമ്പനി തയാറായത്. 650 ഓളം നിവാസികളുള്ള ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വടക്കേ അറ്റമായ അൺസ്റ്റ്, ഇപ്പോൾ റോക്കറ്റ് വിക്ഷേപണങ്ങളുടെ പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ്. ദ്വീപിൻ്റെ സ്ഥാനം റോക്കറ്റുകളെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പറക്കുന്നത് ഒഴിവാക്കാൻ അനുവദിക്കുന്നു. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തിടെ ബഹിരാകാശ വിക്ഷേപണങ്ങൾക്കായി അൺസ്റ്റ് അംഗീകരിച്ചിരുന്നു.
© Copyright 2023. All Rights Reserved