ബ്രിട്ടീഷ് പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഫീസ് വർധിപ്പിച്ചു. ഏഴു ശതമാനം വർധന ഈ മാസം 11 മുതൽ പ്രാബല്യത്തിൽവരും. 16 വയസ്സിന് മുകളിലുള്ളവർക്ക് നിലവിലുണ്ടായിരുന്ന ഓൺലൈൻ അേേപക്ഷാ ഫീസ് 82.50 പൗണ്ടിൽ നനിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സിൽ താഴെയുള്ളവരുടെ സ്റ്റാൻഡേർഡ് ഓൺലൈൻ അപേക്ഷാ ഫീസ് 57.50 പൗണ്ടായി വർധിക്കും. സ്റ്റാൻഡേർഡ് പോസ്റ്റൽ അപേക്ഷകൾക്ക് 16 വയസിന് മുകളിൽ 16 പൗണ്ടും 16 വയസിൽ താഴെ 69 പൗണ്ടുമാണ് ഫീസ്.
-------------------aud--------------------------------
വിദേശത്തു നിന്നും ഓൺലൈനായി അപേക്ഷിക്കുമ്പോൾ 16 വയസ്സിനു മുകളിലുള്ളവർക്ക് 101 പൗണ്ടും 16 വയസ്സിന് താഴെയുള്ളവർക്ക് 65.50 പൗണ്ടുമാണ് ഫാസ്. വിദേശത്തു നിന്നുള്ള സ്റ്റാൻഡേർഡ് പേപ്പർ അപേക്ഷകൾക്ക് ഇതു യഥാക്രമം 112.50 പൗണ്ടും 77 പൗണ്ടുമായി മാറും.
കഴിഞ്ഞ ഫെബ്രുവരിയിൽ പാസ്‌പോർട്ട് അപേക്ഷകൾക്ക് 9 ശതമാനം ഫീസ് വർധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ മറ്റൊരു വർധന കൂടി നടപ്പിലാക്കുന്നത്. നികുതി വിഹിതം ഉപയോഗിക്കാതെ തന്നെ അപേക്ഷകർക്ക് മികച്ച സേവനം ഉറപ്പാക്കാനാണ് വർദ്ധനയെന്നാണ് ഹോം ഓഫീസിന്റെ വിശദീകരണം.
© Copyright 2023. All Rights Reserved