ബ്രിട്ടൻ നാളെ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങവേ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ ബോറിസ് ജോൺസൺനെ കളത്തിലിറക്കി റിഷി സുനാക്. ടോറി സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിർത്തുകയാണ് ലക്‌ഷ്യം. പ്രധാനമന്ത്രി സുനാകിന്റെ ക്ഷണം മുൻനിർത്തിയാണ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് അവസാന നിമിഷം പ്രചരണത്തിനായി എത്തിയത്. തീരുമാനം എടുക്കാത്ത വോട്ടർമാർ ലേബർ പാർട്ടിക്ക് വൻ ഭൂരിപക്ഷം നൽകിയാൽ അത് ദുരന്തങ്ങളുടേതാകുമെന്നാണ് ബോറിസ് മുന്നറിയിപ്പ് നൽകിയത്.
-------------------aud--------------------------------
സുനാകുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ടോറി സീറ്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായാണ് ബോറിസ് രംഗത്തിറങ്ങിയത്. മധ്യ ലണ്ടനിലെ റാലിയിലാണ് ആവേശം ഉയർത്തി മുൻ പ്രധാനമന്ത്രി മടങ്ങിവന്നത്. റിഫോം പാർട്ടിയെ തുണയ്ക്കുന്ന വോട്ടർമാർ കീർ സ്റ്റാർമറെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു.
നിഗൽ ഫരാഗിന്റെ റഷ്യൻ പ്രേമം ഉയർത്തിക്കാണിച്ച ബോറിസ്, ലേബർ പാർട്ടിയെ തെരഞ്ഞെടുത്താൽ നിർബന്ധിത സദാചാര പ്രവർത്തനങ്ങളും, അനിയന്ത്രിത ഇമിഗ്രേഷനും നേരിടേണ്ടി വരുമെന്നതിന് പുറമെ ഉയർന്ന ടാക്‌സ് വേണമെന്നുള്ളവർ ലേബറിന് വോട്ട് ചെയ്താൽ മതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉറക്കത്തിനുള്ള സമയം കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുമെന്നും ബോറിസ് ലേബർ നേതാവിനെ പരിഹസിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6ന് ശേഷം ജോലി ചെയ്യാറില്ലെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചിരുന്നു.
രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ് സുനാക് വിളിച്ചപ്പോൾ താൻ വന്നതെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെ സ്റ്റാർമർ അധികാരത്തിലെത്തിയാൽ ഏറ്റവും ശക്തമായ ഇടത് ലേബർ ഗവൺമെന്റിനെയാണ് ലഭിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾക്ക് അടുത്ത ആഴ്ച, ഈ വർഷം, ഉയർന്ന നികുതിയും, കൈയിൽ ഏതാനും ആയിരങ്ങൾ മാത്രം അവശേഷിക്കുന്ന സ്ഥിതിയാണ് ആവശ്യമെങ്കിൽ വ്യാഴാഴ്ച ലേബറിന് വോട്ട് ചെയ്യാം. എന്നാൽ നമ്മുടെ ജനാധിപത്യവും, സമ്പദ് വ്യവസ്ഥയും ശക്തമായി പിടിച്ചുനിർത്താനും, ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധത്തിനുമായി ചെലവഴിക്കണമെങ്കിൽ നിങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാമല്ലോ. നിങ്ങൾ കൺസർവേറ്റീവുകൾക്ക് വോട്ട് ചെയ്യണം, എനിക്കറിയാം നിങ്ങളത് ചെയ്യുമെന്ന്, ബോറിസ് ജോൺസൺ വ്യക്തമാക്കി.
സർവേകളിൽ ലേബറിന് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും ഇനിയും മനസ് തുറക്കാത്ത പത്തിലൊന്നു പേരിലാണ് ടോറികളുടെ പ്രതീക്ഷ.
© Copyright 2024. All Rights Reserved