ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറെ തലവേദന സൃഷ്ടിച്ച ഒരു വ്യക്തിയാണ് ആൻഡ്രൂ രാജകുമാരൻ. നേരത്തെ കുട്ടി പീഢകനായ ജെഫ്രി എപ്സ്റ്റീന്റെ കേസുകളുമായുള്ള ബന്ധത്തിന്റെ പുറത്ത് രാജകുടുംബാംഗം എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ആൻഡ്രു ഇപ്പോൾ ഒരു പുതിയ വിവാദത്തിന് നടുവിലായിരിക്കുകയാണ്. ചൈനീസ് ചാരൻ എന്ന് ആരോപിച്ച് എം 15 ബ്രിട്ടനിൽ നിരോധിച്ച വ്യക്തിയുമായി ആൻഡ്രു പുലർത്തുന്ന ബന്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
-------------------aud-------------------------------
രാജകുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഈ വിദൂര പൂർവ്വദേശക്കാരൻ പുലർത്തുന്നത്. ആൻഡ്രൂ രാജകുമാരന്റെ ജന്മദിനാഘോഷങ്ങളിലും ഇയാൾ പങ്കെടുത്തിരുന്നു. വിരുന്നിനിടയിൽ ആൻഡ്രുവിന്റെ ഒരു ഉപകേഷ്ടാവ്, പലരും ഇരിക്കാൻ കൊതിക്കുന്ന ഒരു മരത്തിന്റെ ഉയരത്തിലുള്ള ചില്ലയിലാണ് താങ്കൾ ഇരിക്കുന്നതെന്ന് അയാളെ പുകഴ്ത്തുകയും ചെയ്തുവത്രെ. ആൻഡ്രുവിന്റെ പേരിൽ ചൈനയിൽ നിന്നും നിക്ഷേപങ്ങൾ സമാഹരിക്കാനുള്ള അംഗീകാരം ലഭിക്കുന്നത്ര അടുപ്പമായിരുന്നത്രെ ആൻഡ്രുവിന് ഈ ചൈനീസ് ചാരനോട്.
നേരത്തേ ബ്രിട്ടീഷ് വാണിജ്യ സംഘത്തിൽ അംഗമായ ആൻഡ്രൂ നിരവധി ബിസിനസ്സുകാരുടെ തോഴനാണ്. എന്നാൽ, ഈ ചൈനാക്കാരൻ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണെന്നും, രഹസ്യവിവരങ്ങൾ ശേഖരിക്കുന്ന യുണൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന വ്യക്തിയുമാണെന്നാണ് എം 15 പറയുന്നത്. അടഞ്ഞമുറിയിൽ അതീവ രഹസ്യമായി നടന്ന നിയമനടപടികൾക്കൊടുവിൽ ഈ ചൈനീസ് വംശജനെ ഒരു ചൈനീസ് ചാരനായി പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർന്ന് ഇയാൾക്ക് ബ്രിട്ടനിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു
© Copyright 2024. All Rights Reserved