ബ്രിട്ടനിൽ കനത്ത മഞ്ഞു വീഴ്ച തുടർന്നപ്പോൾ പീക് ഡിസ്ട്രിക്റ്റിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് കുടുങ്ങിപ്പോയത് 200 ഓളം കാറുകൾ. റോഡുകളിൽ നിന്നും കട്ടിയായ മഞ്ഞു നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുറന്നു കൊണ്ടിരിക്കുകയാണ്. വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ എമർജൻസി ജീവനക്കാർക്കും സ്ഥലത്തെത്താനാകാത്ത സാഹചര്യമുണ്ടായി. താപനില മൈനസ് 17 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ നിരത്തുകളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന അപേക്ഷയുമായി നാഷണൽ ഹൈവേസം രംഗത്തെത്തി.
-------------------aud--------------------------------
ഈ പ്രദേശത്തെ ശൈത്യകാല പ്രകൃതി സൗന്ദര്യം ക്യാമറയിൽ പകർത്താൻ ആളുകൾ തിക്കും തിരക്കും കൂട്ടുന്നതിനാൽ, മഞ്ഞു നീക്കുന്ന പ്രക്രിയ സാവധാനത്തിലാണെന്നും ഒരു വക്താവ് അറിയിച്ചു. യുകെയിൽ അങ്ങോളമിങ്ങോളം പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ മാലിന്യകൂടകൾ വരെ തണുത്തുറഞ്ഞതിനാൽ പ്രാദേശിക കൗൺസിലുകൾ മാലിന്യ ശേഖരണം നിർത്തിവെച്ചിരിക്കുകയാണ്. ലങ്കാഷയർ, ഹാർബറോയിൽ മാലിന്യം ശേഖരിക്കാത്തതിനാൽ, പല കൂടകളും നിറഞ്ഞ് മാലിന്യം പുറത്തേക്ക് വീഴാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പ്രതിഷേധിക്കാൻ തുടങ്ങി. ആദ്യം കൗൺസിൽ അറിയിച്ചത്, കൂടകൾ വീടിനു പുറത്തു വയ്ക്കാനും, ജീവനക്കാർ വന്ന് അത് ശേഖരിക്കുമെന്നുമായിരുന്നു. എന്നാൽ, പിന്നീട് അവർ ആ പോസ്റ്റ് ഡിലിറ്റ് ചെയ്യുകയായിരുന്നു. അതിനു പകരമായി വന്ന പുതിയ പോസ്റ്റിൽ കൗൺസിൽ പറയുന്നത്, കടുത്ത തണുപ്പ് മൂലം കൂടകൾക്ക് അകത്തുള്ള വസ്തുക്കൾ തണുത്തുരുകി കട്ടിയായിട്ടുണ്ടാകും എന്നും, അത്തരത്തിൽ കട്ടിയായ വസ്തുക്കൾ കൂടകളിൽ നിന്നും എടുത്തുമാറ്റാൻ കഴിയില്ലെന്നുമാണ്. ഇതൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ കൗൺസിൽ ടാക്സ് നൽകുന്നത് എന്തിനാണെന്നാണ് കുപിതരായ പ്രദേശവാസികൾ ചോദിക്കുന്നത്.
© Copyright 2024. All Rights Reserved