ഇന്ത്യ-ഓസ്ട്രേലിയ ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിൻറെ ആദ്യ ദിനം മഴയുടെ കളി. കനത്ത മഴമൂലം ആദ്യ ദിനം ആദ്യ സെഷനിലെ 13.2 ഓവർ മാത്രമാണ് കളി നടന്നത്.
-------------------aud------------------------------
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെടുത്ത് നിൽക്കെയാണ് മഴമൂലം കളി നിർത്തിവെച്ചത്. 19 റൺസോടെ ഉസ്മാൻ ഖവാജയും നാലു റണ്ണുമായി നഥാൻ മക്സ്വീനിയുമായിരുന്നു ക്രീസിൽ. പിന്നീട് ലഞ്ചിനുശേഷം കുറച്ചുസമയം മഴ മാറിയെങ്കിലും വീണ്ടും മഴ കനത്തതോടെ അവസാന രണ്ട് സെഷനുകളിലെയും കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.
© Copyright 2024. All Rights Reserved