ബ്രിസ്റ്റോളിൽ രണ്ട് കൗമാരക്കാരെ ബസ് യാത്രക്കാരുടെ മുന്നിലിട്ടു കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ

29/01/24

കൗമാരക്കൊലപാതകങ്ങൾ . കഴിഞ്ഞ ദിവസം രാത്രി ബ്രിസ്റ്റോളിലെ നോൽ വെസ്റ്റിലുള്ള ലിമിൻസ്റ്റർ അവന്യൂവിൽ 15, 16 വയസുള്ള രണ്ട് കൗമാരക്കാരെ ബസ് യാത്രക്കാരുടെ മുന്നിലിട്ടു കുത്തി കൊലപ്പെടുത്തി. ഒരു സംഘം ആളുകൾ രണ്ട് കൗമാരക്കാരെ ആക്രമിക്കുകയായിരുന്നു . കൊലപാതകത്തിനു ശേഷം അക്രമികൾ ഒരു കാറിൽ കയറി സ്ഥലം വിടുകയും ചെയ്തു. മുറിവേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണമടയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു 44 കാരനെയും ഒരു 15 കാരനെയും അറസ്റ്റ് ചെയ്തതായി ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഈ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.മരണപ്പെട്ടവർക്കായി ഇന്നലെ സംഭവസ്ഥലത്ത് അശ്രുപൂജ നടന്നു. പുഷ്പചക്രങ്ങളും മെഴുകുതിരികളുമായി നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. നിരത്തിന്റെവശത്തു വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇത് നടക്കുമ്പോൾ എത്തിയ ഒരു ഡബിൾ ഡെക്കർ ബസ്സ് ഇൽമിൻസ്റ്റർ അവന്യൂവിൽ പാർക്ക് ചെയ്തിരുന്നു. അതിലെ യാത്രക്കാരുടെ മുൻപിൽ വെച്ചായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരുമായും പോലീസ് സംസാരിച്ചു വരികയാണ്.ഇതിനോടകം തന്നെ നിരവധി ദൃക്‌സാക്ഷികളെ ലഭിച്ചിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിൽ ഒരു തെളിവും തള്ളിക്കളയാതെ, വ്യാപകമായ അന്വേഷണമായിരിക്കും നടക്കുക എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അധികം വൈകാതെ തന്നെ ഇതിൽ ഉൾപ്പെട്ട മുഴുവൻ പേരെയും പിടികൂടുമെന്ന ആത്മവിശ്വാസവും പോലീസ് പ്രകടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ കുത്തേറ്റവരെ ബ്രിസ്റ്റോൾ റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ചയായിരുന്നു അവർ മരണമടഞ്ഞത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu