ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ഇതിനു പുറമെയാണ് ഇടിത്തീ പോലെ കോവിഡ് മഹാമാരിയും റഷ്യ- ഉക്രൈൻ സംഘർഷവും പശ്ചിമേഷ്യയിലെ യുദ്ധവും യുകെയെ സാമ്പത്തികമായി പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിട്ടത്.
-------------------aud--------------------------------
റഷ്യ ഉക്രെയിൻ യുദ്ധത്തിനോടുള്ള അമേരിക്കയുടെ സമീപനം യുകെയെ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിട്ടേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഉക്രെയ്നിലെ സമാധാനം സംരക്ഷിക്കാൻ വർഷങ്ങളോളം യുകെ സൈനികരെ വിന്യസിക്കേണ്ടിവരുമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോർഡ് സെഡ്‌വിൽ മുന്നറിയിപ്പ് നൽകിയത് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉക്രെയിനു നൽകുന്ന സാമ്പത്തിക സഹായം വർഷങ്ങളോളം രാജ്യത്തിൻറെ വളർച്ചയ്ക്ക് വിലങ്ങു തടിയായേക്കും. യുകെയുടെ നേതൃത്വത്തിൽ 20 രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ് ഉക്രെയിന് സൈനിക സാമ്പത്തിക സഹായങ്ങൾ നൽകാൻ രൂപപ്പെട്ടിരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നതെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഈ ഗ്രൂപ്പിൽ യൂറോപ്യൻ, കോമൺവെൽത്ത് രാജ്യങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
© Copyright 2024. All Rights Reserved