യുകെയിൽ വീണ്ടും കൗമാരക്കൊല. കഴിഞ്ഞ ദിവസം ബർമിംഗ്ഹാം സെറ്റി സെന്ററിൽ പട്ടാപ്പകൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30ന് വിവരമറിഞ്ഞ് സംഭവസഥലത്ത് എത്തിയ പോലീസ് കാണുന്നത് കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരനെയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചേങ്കിലും, ആശുപത്രിയിൽ എത്തി അൽപസമയത്തിനുള്ളിൽ അയാൾ മരണമടയുകയായിരുന്നു.
മുഹമ്മദിന്റെ കൊലയാളിയെ പിടികൂടാൻ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ ആളുമാറിയാണ് നിരപരാധിക്ക് നേരെ അക്രമം നടന്നതെന്ന് പ്രാഥമിക വിലയിരുത്തൽ .
സംഭവം നടന്ന പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പരിസരത്തുള്ള ചിലരെ ചോദ്യം ചെയ്തിട്ടുമുണ്ട്. പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം സംഭവ സ്ഥലത്ത് പോലീസ് ഏർപ്പെടുത്തിയ ബന്തവസ്സ് പിൻവലിച്ചെങ്കിലും, പോലീസിന്റെ പ്രകടമായ സാന്നിദ്ധ്യം അവിടെ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആ സമയത്ത് അതുവഴി കടന്നു പോയവർ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്., സംഭവം നേരിൽ കണ്ടവരുണ്ടെങ്കിൽ അവരും പോലീസിന് വിവരങ്ങൾ കൈമാറണമെന്നും അപേക്ഷിച്ചിട്ടുണ്ട്. അതുപോലെ, കൗൺസിൽ ഹൗസിന് സമീപത്തുള്ള റിവർ സ്റ്റാച്ച്യുവിൽ ആരെങ്കിലും ആ സമയത്ത് ഫോട്ടോ എടുത്തിട്ടുണ്ടെങ്കിൽ അതിലും ചില നിർണ്ണായക വിവരങ്ങൾ ഉണ്ടാകുമെന്ന് പോലീസ് കരുതുന്നു.
അതിനിടയിൽ, ബ്രിട്ടനിലെ കൗമാരക്കാർക്കിടയിൽ കുറ്റവാസന പെരുകുന്നതിൽ സാമൂഹ്യ ശസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു.
© Copyright 2025. All Rights Reserved