'ഭരണഘടനയിൽ കൂടുതൽ ഭേദഗതി വരുത്തിയത് കോൺഗ്രസ്', 'അത് അധികാരത്തിൽ തുടരാനായിരുന്നോ' എന്ന് രാജ്യസഭയിൽ  അമിത്ഷാ

18/12/24

രാജ്യസഭയിൽ കോൺഗ്സസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 54 കാരനായ യുവ നേതാവെന്ന വ്യാജേന ഭരണഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് രാഹുൽ നടത്തുന്നതെന്ന് അമിത് ഷാ തുറന്നടിച്ചു. ചൊവ്വാഴ്ച്ച ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനാ രേഖകളിൽ ഭേദഗതി വരുത്താനും അതിന്റെ സ്വഭാവത്തിൽ മങ്ങൽ വരുത്താനും ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് പരാമർശിച്ചായിരുന്നു അമിത് ഷായുടെ മറുപടി.

-------------------aud--------------------------------

നമ്മുടെ ഭരണഘടന ഒരിക്കലും മാറ്റാൻ പറ്റാത്ത ഒന്നല്ലെന്നും ആർട്ടിക്കിൾ 368 ൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും, യുവാവ് എന്ന് സ്വന്തമായി  വിളിക്കുന്ന 54 കാരനായ ഒരു നേതാവ് ഞങ്ങൾ ഭരണഘടന മാറ്റുന്നുവെന്ന് പറഞ്ഞ് ഭരണഘടനയും പിടിച്ച് നടക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്ന് ഈ നിമിഷത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഭരണഘടനയിൽ ബിജെപിയേക്കാൾ കൂടുതൽ മാറ്റങ്ങൾ വരുത്തിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയത് 77 ഭേദഗതികളാണന്നും 16 വർഷം ഭരിച്ച ബിജെപി 22 ഭേദഗതികൾ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അതേ സമയം കോൺഗ്രസ് ഭരണഘടനാ ഭേദഗതി ചെയ്തത്  ജനാധിപത്യത്തെ ശക്തിപ്പെടുത്താനായിരുന്നോ അതോ അധികാരത്തിൽ തുടരാനായിരുന്നോ എന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മുൻനിർത്തി അമിത് ഷാ ആരാഞ്ഞു. രാഹുൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിവിധ പ്രചരണ പരിപാടികളിൽ ഭരണഘടനയുടെ പകർപ്പ് കൂടെ കൊണ്ടുപോയിരുന്നു. ശേഷം സത്യപ്രതിജ്ഞ ചെയ്തതതും ഭരണഘടനാ പുസ്തകത്തിൽ ഊന്നിയാണ്. എന്നാൽ രാഹുൽ കയ്യിൽ കൊണ്ട് നടക്കുന്ന ഭരണഘടനയുടെ പകർപ്പ് വ്യാജവും ശൂന്യവുമാണെന്നും ആഭ്യന്തരമന്ത്രി വിമർശിച്ചു. 'ഭര‌ണഘടന അപകടത്തിലാണ്' എന്ന് രാഹുൽ പറഞ്ഞു നടക്കുന്നത് ഒരു രാഷ്ട്രീയ ഗിമ്മിക്ക് ആണെന്നും അദ്ദേഹം വിമർശിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu