കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സാധാരണ മന്ദിരമല്ല എന്നും രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ ത്യാഗത്തിൻ്റെ പ്രതീകമാണ് എന്നും രാഹുൽ ഗാന്ധി എംപി. മന്ദിരം ഉദ്‌ഘാടനം ചെയ്ത ശേഷം തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
-----------------------------
പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ 'സ്വാതന്ത്ര്യ' പരാമർശത്തെയും രാഹുൽ വിമർശിച്ചു. ആർഎസ്എസ് മേധാവി 1947ൽ സ്വാതന്ത്ര്യം ലഭിച്ചില്ല എന്നാണ് പറഞ്ഞത്. രാമക്ഷേത്ര നിർമാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് മോഹൻ ഭാഗവത് പറയുന്നു. ഇതിലൂടെ ഭരണഘടന സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമല്ല എന്നാണ് മോഹൻ ഭഗവത്‍ പറഞ്ഞുവെക്കുന്നത് എന്നും രാഹുൽ വിമർശിച്ചു. ഭരണഘടന എന്ന കോൺഗ്രസിന്റെ ആശയവും ആർഎസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലാണ് ഇപ്പോൾ പോരാട്ടമെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് ഇപ്പോൾ ഏകാധിപത്യത്തിനാണ് മുൻതൂക്കം. ഇതിനെല്ലാം തടയിടാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്നും രാഹുൽ പറഞ്ഞു. തുടർന്ന് പ്രസംഗിച്ച മല്ലികാർജുൻ ഖാർഗെ പുതിയ ആസ്ഥാനമന്ദിരത്തിലെ ലൈബ്രറി ഹാളിന് മൻമോഹൻ സിങിന്റെ പേര് നൽകുകയാണെന്ന് അറിയിച്ചു.
© Copyright 2024. All Rights Reserved