ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നില്ല': ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സംസ്ഥാന സർക്കാർ.

21/12/23

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സർക്കാർ. രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചു. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവ്വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഭരണഘടനാപരമായ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല എന്നാണ് കത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു.
ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.
കോഴിക്കോട് മിഠായിത്തെരുവ് സന്ദർശനവുമായി ബന്ധപ്പെട്ട് ഗവർണർ പ്രോട്ടോകോൾ ലംഘനം നടത്തുന്നുവെന്നും കത്തിൽ പറയുന്നു. മിഠായിത്തെരുവിൽ പൊലീസ് സുരക്ഷയില്ലാതെ ഇറങ്ങിയതാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ടതായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും അയച്ചിട്ടുണ്ട്. ഇന്നലെയാണ് കത്ത് അയച്ചത്. ഒരു സംസ്ഥാനം വളരെ അപൂർവമായാണ് ഗവർണർക്കെതിരെ രാഷ്ട്രപ്രതിക്ക് കത്ത് അയക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu