ബ്രിട്ടനിൽ ഭവനങ്ങളുടെ ലഭ്യത കാര്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ച് ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനം എങ്ങും എത്തിയിട്ടുമില്ല. വാടകയ്ക്ക് ഒരു വീട് കിട്ടാൻ കുടിയേറ്റക്കാർ നടത്തുന്ന നെട്ടോട്ടം എല്ലായിടത്തും കാണാം. ബ്രിസ്റ്റോൾ നഗരത്തിലും സ്ഥിതി സമാനമാണ്. ആളുകൾക്ക് താമസിക്കാൻ ആവശ്യത്തിന് വീടുകൾ ലഭ്യമല്ല.
ഇതിന് പോംവഴിയാണ് വീട് നിർമ്മിച്ചെടുത്ത് സമയം പാഴാക്കുന്നതിന് പകരം അതിവേഗത്തിൽ ലഭ്യമാക്കാൻ കഴിയുന്ന ഹൗസിംഗ് പോഡുകൾ കൗൺസിലുകൾ ഘടിപ്പിച്ച് നൽകുന്നത്. ബ്രിസ്റ്റോളിലെ സെന്റ് ജോർജ്ജിലുള്ള കാർ പാർക്കിൽ ഇത്തരം എട്ട് പ്രീ ഫാബ് വീടുകളാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്.
-------------------aud--------------------------------
നഗരത്തിലെ ഭവനരഹിത പ്രതിസന്ധി പരിഹരിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നടപടി. ഈ വീടുകളിലേക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾ ഈ മാസം താമസം മാറും. ഒറ്റ വ്യക്തികൾക്ക് താമസിക്കാൻ കഴിയുന്ന വീടുകളിൽ ഒരു ബെഡ്റൂം, കിച്ചൺ, ബാത്ത്റൂം, ലിവിംഗ് ഏരിയ എന്നിവയാണുള്ളത്. ബ്രിസ്റ്റോളിലെ ചർച്ച് റോഡിൽ ഡെർബി സ്ട്രീറ്റ് കാർ പാർക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
2022 ഡിസംബറിൽ പോഡുകൾക്ക് പ്ലാനിംഗ് പെർമിഷൻ അംഗീകാരം നൽകിയിരുന്നു. സെന്റ് ജോർജ്ജ് പ്രീസ്കൂളിന് എതിർഭാഗത്താണ് ഈ പോഡുകൾ വരുന്നതെന്നത് മാത്രമായിരുന്നു ആശങ്ക. ഇപ്പോൾ പണിപൂർത്തിയാക്കിയ പോഡുകൾ ഹൗസിംഗ് പ്രൊവൈഡറായ പ്ലേസസ് ഫോർ പീപ്പിളിന് കൈമാറിയിട്ടുണ്ട്. വളരെ കുറഞ്ഞ റെന്റൽ ഫീസിൽ 60 വർഷത്തെ ലീസിനാണ് ബ്രിസ്റ്റോൾ സിറ്റി കൗൺസിൽ ഇത് കൈമാറിയിരിക്കുന്നത്.
© Copyright 2023. All Rights Reserved