മാർ ജോർജ് കൂവക്കാടിനെ കർദിനാളാക്കി ഉയർത്തിയത് അഭിമാനത്തിന്റെ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ പുത്രൻ കർദിനാളായതിൽ രാജ്യത്തിന് അഭിമാനമുണ്ട്. കത്തോലിക്ക ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
-----------------------------
യുദ്ധബാധിത അഫ്ഗാനിസ്ഥാനിൽനിന്ന് ഫാ.അലക്സ് പ്രേംകുമാറിനെയും യെമനിൽനിന്ന് ഫാ. ടോം ഉഴുന്നാലിനെയും സുരക്ഷിതരായി തിരിച്ചെത്തിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അന്ന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്താണ് അവരെയെല്ലാം നാട്ടിൽ തിരിച്ചെത്തിച്ചത്. ഗൾഫ് നാടുകളിൽ നഴ്സുമാർ കുടുങ്ങിയപ്പോഴും അവരെ നാട്ടിലെത്തിച്ചു. ഈ ശ്രമങ്ങളൊന്നും വെറും നയതന്ത്ര കാര്യങ്ങൾ മാത്രമായിരുന്നില്ല. മറിച്ച് വൈകാരികമായ ഉത്തരവാദിത്വമായിരുന്നു. ഓരോ ഭാരതീയനെയും ലോകത്തിന്റെ ഏത് കോണിലായാലും എന്ത് ആപത്തിലായാലും അവരെ എല്ലാ സങ്കടങ്ങളിൽനിന്നും രക്ഷിച്ച് നാട്ടിലെത്തിക്കുകയെന്നത് ഞങ്ങളുടെ കർത്തവ്യമാണെന്നും മോദി പറഞ്ഞു.
© Copyright 2024. All Rights Reserved