ഭാരത് ജോഡോ വാഹനങ്ങൾക്ക് നേരെ അസമിൽ കല്ലേറ്

20/01/24

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ്. വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. അക്രമത്തിന് പിന്നിൽ ബിജെപി എന്ന് കോൺഗ്രസ് ആരോപിച്ചു.ആക്രമണത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഭാരത് ജോഡോ യാത്രയെ കേന്ദ്രസർക്കാർ ഭയക്കുന്നുവെന്നും അതിനാൽ യാത്ര തടയാൻ അക്രമങ്ങൾ നടത്തുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.ജോഡോ യാത്ര അസമിൽ പ്രവേശിച്ചപ്പോൾ സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുൽ ഗാന്ധിയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കളുടെ ആരോപണം. അസമിൽ യാത്രക്ക് അനുമതി നൽകുന്നത് സംബന്ധിച്ചായിരുന്നു രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റമുണ്ടായത്.യുവമോർച്ച പ്രവർത്തകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചിത്രം വികൃതമാക്കുകയും രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചതായും പാർട്ടി ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ തുടങ്ങി മാർച്ച് 20 അല്ലെങ്കിൽ 21 ന് മുംബൈയിൽ സമാപിക്കും. 67 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6,713 കിലോമീറ്റർ സഞ്ചരിക്കാനാണ് പദ്ധതി. ഇന്നലെയാണ് യാത്ര അസമിൽ പ്രവേശിച്ചത്. ജനുവരി 25 വരെ അസമിലെ 17 ജില്ലകളിലൂടെ 833 കിലോമീറ്റർ സഞ്ചരിക്കും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu