ഭീകരരെ തുരത്താൻ 'ഓപ്പറേഷൻ സർവ്വശക്തി'; ജമ്മു കശ്മീരിൽ പുതിയ നീക്കവുമായി സൈന്യം

15/01/24

പൂഞ്ച്, രജൗരി മേഖലകളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ഭീകരാക്രമണങ്ങളെത്തുടർന്ന്  ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിക്കാൻ ഒരുങ്ങി  ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സർവശക്തി എന്ന പേരിലാണ് വൻതോതിലുള്ള സൈനിക നടപടി. പിർ പഞ്ചൽ റേഞ്ചുകളുടെ ഇരുവശത്തും ഓപ്പറേഷൻ സർവശക്തി ആരംഭിക്കും. സൈനിക ആസ്ഥാനത്ത് നിന്നും നോർത്തേൺ കമാൻഡിൽ നിന്നും ഭീകരർക്കെതിരെ സുരക്ഷാ സേന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ആർമി, സ്റ്റേറ്റ് ഏജൻസികൾ, ഇന്റലിജൻസ് ഏജൻസികൾ എന്നിവ പാക് പദ്ധതികളെ തടയാൻ പരസ്പരം അടുത്ത ഏകോപനത്തിൽ സജീവമായി പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ സുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.
-------------------aud--------------------------------

രജൗരി-പൂഞ്ച് പ്രദേശം കഴിഞ്ഞ വർഷം ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. പിർ പഞ്ചൽ റേഞ്ചിൽ വർദ്ധിച്ചുവരുന്ന ഭീകരവാദം ആശങ്കയുളവാക്കുന്ന വിഷയമായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ തന്നെ ഉയർത്തിക്കാട്ടിയിരുന്നു. പ്രദേശത്ത് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്ക് നിയന്ത്രണ രേഖയിൽ  നിന്ന് പിന്തുണ ലഭിക്കുന്നത് തുടരുന്നുവെന്നും ഇതാണ് തീവ്രവാദികൾക്ക് ശക്തി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'തെറ്റായ കാര്യങ്ങളിലേക്ക് ഞാൻ കടക്കില്ല. പകരം, ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ പറയാം, 'ജനുവരി 15 ലെ സൈനിക ദിനത്തിന് മുന്നോടിയായ തന്റെ പതിവ് മാധ്യമ സമ്മേളനത്തിൽ പാണ്ഡെ പറഞ്ഞു. പോലീസ് ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുമായുള്ള മികച്ച സഹവർത്തിത്വവും സാങ്കേതികവിദ്യയുടെ ഉപയോഗവും കേന്ദ്രീകരിച്ചാണ് സൈന്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 21 ന് ദേരാ കി ഗലി  പ്രദേശത്തിനും ബുൾഫിയാസിനും ഇടയിലുള്ള ധത്യാർ മോർ എന്ന സ്ഥലത്തെ വളവിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരരുടെ കനത്ത വെടിവയ്പുണ്ടായി. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് വൻ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ  പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം. വാഹനങ്ങൾക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പൂഞ്ചിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള ഒരു വനത്തിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് കരസേന എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.  ആക്രമണത്തിനിരയായ വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു. മേഖലയിലെ ഭീകരരുടെ പദ്ധതികൾ പരാജയപ്പെടുത്താൻ പുതുവർഷത്തിലേക്കുള്ള ഭീകരവിരുദ്ധ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതിന് വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്നത്. പൂഞ്ചിലെ പുതിയ ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കനത്ത സൈനിക നടപടികൾ ആരംഭിക്കാൻ തീരുമാനം വരുന്നത്.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu