ലണ്ടൻ / ഇസ്ലാമാബാദ് രാജ്യം മുൻപു ഭീകരസംഘടനകളെ
പിന്തുണച്ചിരുന്നെന്നും അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയു സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചരിത്രം പാക്കിസ്ഥാനുണ്ടെന്ന പ്രതിരോധമന്ത്രി ക്വാജ അസിഫിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് ടിവി അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ബിലാവൽ സിന്ധു നദീജലക്കരാർ അനുസരിച്ചുള്ള വെള്ളം നിർത്തിയാൽ നദികളിൽ ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്ന പ്രസ്താവന ബിലാവൽ മയപ്പെടുത്തി. രക്തച്ചൊരിച്ചിൽ ഉദ്ദേശിച്ചായിരുന്നില്ല പ്രസ്താവനയെന്നു ബിലാവൽ പറഞ്ഞു.
© Copyright 2025. All Rights Reserved